സി.എസ്.സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി ജി.സുധാകരൻ; ഭുവനേശ്വരൻ്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളെന്നും ആരോപണം

സി.എസ്.സുജാതക്കെതിരെ ജാതി അധിക്ഷേപവുമായി ജി.സുധാകരൻ; ഭുവനേശ്വരൻ്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളെന്നും ആരോപണം
Apr 6, 2026 03:40 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) ജി. ഭുവനേശ്വരൻ്റെ രക്തസാക്ഷിത്വത്തിൽ എസ്എഫ്ഐയ്ക്ക് എതിരെ അതിഗുരുതര ആരോപണവുമായി ജി. സുധാകരൻ. ഭുവനേശ്വരൻ്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണ്. കൊലയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകളാണ്. ഭുവനേശ്വരനെ കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാരാണ് എന്നും സുധാകരൻ ആരോപിച്ചു.

സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയ്ക്കെതിരെ ജി. സുധാകരൻ അധിക്ഷേപ പരാമർശം നടത്തി. സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂ എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. നായർ ആണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, ജി. സുധാകരന് എതിരെ ആഞ്ഞടിച്ച് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ രംഗത്തെത്തി. ഭുവനേശ്വരനെ എസ്എഫ്ഐക്കാർ കൊലയ്ക്ക് കൊടുത്തു എന്ന് പറയുന്നത് നെറികേടാണെന്ന് നാസർ പറഞ്ഞു. ഭുവനേശ്വരൻ കൊല്ലപ്പെടുമ്പോൾ സുധാകരനായിരുന്നു എസ്എഫ്ഐ നേതാവ്. സ്വന്തം അനിയൻ്റെ രക്തസാക്ഷിത്വത്തെ സുധാകരൻ തള്ളിപ്പറയുകയാണ്. സുധാകരൻ്റെ കിളിപോയെന്നും ആർ. നാസർ പറഞ്ഞു.

G Sudhakaran makes casteist insults against CS Sujatha

Next TV

Related Stories
സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

Apr 6, 2026 05:39 PM

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ; നടപടി ഗീതാ ഗോപിയുടെ പരാതിയിൽ

സി.സി. മുകുന്ദൻ്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അറസ്റ്റിൽ...

Read More >>
എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് കലക്ടർ

Apr 6, 2026 05:05 PM

എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന് കലക്ടർ

എൽ.ഡി.എഫിന്‍റെ വിവാദ അനൗൺസ്മെന്‍റ്; പേരാമ്പ്രയിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന്...

Read More >>
നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Apr 6, 2026 04:33 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യതാര (BT-48) ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു....

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം ....! വരുന്നത് ഇടിമിന്നലോടു കൂടിയ മഴ; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

Apr 6, 2026 04:13 PM

മഴ മുന്നറിയിപ്പിൽ മാറ്റം ....! വരുന്നത് ഇടിമിന്നലോടു കൂടിയ മഴ; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ...

Read More >>
രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ നാദാപുരം വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

Apr 6, 2026 04:10 PM

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ നാദാപുരം വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ...

Read More >>
Top Stories

News Roundup

News from Regional Network