---
title: "'മിഠായി തിന്നുന്നതും നാരങ്ങ തിന്നുന്നതും ഒക്കെ കാണാം!'; സബ്‌സ്‌ക്രൈബേഴ്‌സിനായി പുതിയ ഐറ്റങ്ങളുമായി രേണു സുധി"
english_title: "'You can see her eating sweets and lemons!'; Renu Sudhi with new items for subscribers"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351664/you-can-see-her-eating-sweets-and-lemons-renu-sudhi-with-new-items-for-subscribers"
published_at: "2026-04-05T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d2023628715_Renu_Sudhi_with_new_items_for_subscribers.jpg"
keywords: []
---

# 'മിഠായി തിന്നുന്നതും നാരങ്ങ തിന്നുന്നതും ഒക്കെ കാണാം!'; സബ്‌സ്‌ക്രൈബേഴ്‌സിനായി പുതിയ ഐറ്റങ്ങളുമായി രേണു സുധി

> **Lead Summary:** മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ രേണു സുധിയും അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചുവും തമ്മിലുള്ള കുടുംബപരമായ വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കൊല്ലം സുധിയുടെ മരണശേഷം താൻ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും കിച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

## Article Content

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ രേണു സുധിയും അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചുവും തമ്മിലുള്ള കുടുംബപരമായ വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കൊല്ലം സുധിയുടെ മരണശേഷം താൻ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും കിച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

കിച്ചുവിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രേണു സുധിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്. കുടുംബാംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായതോടെ രേണു സുധി തന്നെ വിശദീകരണവുമായി രംഗത്തെത്തി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ സത്യമില്ലെന്നും സൈബർ ആക്രമണങ്ങൾ വേദനിപ്പിക്കുന്നുവെന്നും രേണു വ്യക്തമാക്കി. ഇതിന് പിന്നാലെ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കിക്കൊണ്ട് കിച്ചുവും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും വിശദീകരണങ്ങളോടെ സോഷ്യൽ മീഡിയയിലെ തർക്കങ്ങൾക്ക് ഒരു പരിധിവരെ ശമനമായിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് രേണു സുധി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു രേണു സുധി. സബ്സ്ക്രൈബേഴ്സിന് വേണ്ടി പുതിയ വെറൈറ്റി സാധങ്ങൾ ഇറക്കുന്നതായിരിക്കും എന്നാണ് രേണു സുധി പറയുന്നത്. മിട്ടായി തിന്നുന്നതും നാരങ്ങ തിന്നുന്നതും ഒക്കെ ഉണ്ടാവുമെന്നാണ് തമാശ രൂപേണ രേണു പറയുന്നത്. സബ്‌സ്‌ക്രിഷൻ റേറ്റ് കൂട്ടാൻ ആഗ്രഹമില്ലെന്നും രേണു ഇതിനിടെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനിലൂടെ ലക്ഷങ്ങളാണ് രേണു സമ്പാദിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. തന്റെ സബ്‌സ്‌ക്രിപ്‌ഷൻ കണ്ടന്റുകൾ പരസ്യമാക്കുന്നവർക്കെതിരെ താൻ നിയമനടപടിക്കൊരുങ്ങുകയാണെന്നും രേണു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/351664/you-can-see-her-eating-sweets-and-lemons-renu-sudhi-with-new-items-for-subscribers)