ഹോട്ടലിൽ മുറിയെടുത്ത് രാസ ലഹരി വില്പന, എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി യുവതി ഉൾപ്പടെ നാല് പേർ പൊലീസ് പിടിയിൽ

ഹോട്ടലിൽ മുറിയെടുത്ത് രാസ ലഹരി വില്പന, എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി യുവതി ഉൾപ്പടെ നാല് പേർ പൊലീസ് പിടിയിൽ
Apr 4, 2026 04:19 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) എംഡിഎംഎയുമായി യുവതി ഉൾപ്പടെ നാല് പേർ പൊലീസ് പിടിയിൽ. മൂന്നര ഗ്രാം എംഡിഎംഎയാണ് ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരിൽ നിന്നും റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്.

കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്. എയർപോർട്ട് ഭാഗങ്ങളിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവർ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പിടിയിലായ യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ എൻ ജയപ്രകാശ്, ഹമീദ്, എ സി ബിജു, എഎസ്ഐമാരായ എം വി ബിനു, പി എൻ നൈജു, സി പി ഒ ഹസൻ കെ കരീം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Four people including a woman from Kozhikode arrested by police with MDMA

Next TV

Related Stories
പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി

Apr 4, 2026 06:21 PM

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്, കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

Read More >>
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Apr 4, 2026 06:13 PM

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ്...

Read More >>
തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി സിപിഎം

Apr 4, 2026 06:06 PM

തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി സിപിഎം

തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി...

Read More >>
ആവശ്യം തള്ളി വരണാധികാരി, അഞ്ജലി പി വി തന്നെ; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല

Apr 4, 2026 05:36 PM

ആവശ്യം തള്ളി വരണാധികാരി, അഞ്ജലി പി വി തന്നെ; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല

അഞ്ജലി പി വി തന്നെ, തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര്...

Read More >>
Top Stories

News Roundup