'തോൽവി ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിമ്മിക്കുകള്‍ കാണിക്കുന്നു'; സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രതികരിച്ച് രമേഷ് പിഷാരടി

'തോൽവി ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിമ്മിക്കുകള്‍ കാണിക്കുന്നു'; സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രതികരിച്ച് രമേഷ് പിഷാരടി
Apr 4, 2026 05:47 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.

താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്നും രമേഷ് പിഷാരടി ചോദിച്ചു. വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എൻഡിഎയുടെ ബോർഡിൽ എഴുതി വെച്ചിരിക്കുന്നത്. എന്നാൽ, വിവാദങ്ങൾ മാത്രമാണ് എൻഡിഎ ഉണ്ടാക്കുന്നത്.തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ടെന്നും എന്നാൽ,ബിജെപി ക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. പിഷാരടിയെ വടക്കുന്തറയിൽ തടഞ്ഞതിൽ കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു.

ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികള‍െല്ലാം പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

Ramesh Pisharody responds to complaint of anti-women remarks;

Next TV

Related Stories
ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:01 PM

ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാനില്ല, മൂന്നു ദിവസമായി തെരച്ചിൽ...

Read More >>
നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ല; വെൽഫെയർ പാർട്ടി വിവാദത്തിൽ മറുപടിയുമായി ഫാത്തിമ തെഹ്‌ലിയ

Apr 4, 2026 07:53 PM

നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ല; വെൽഫെയർ പാർട്ടി വിവാദത്തിൽ മറുപടിയുമായി ഫാത്തിമ തെഹ്‌ലിയ

വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേരുവന്നത് എങ്ങനെയെന്ന് അറിയില്ല, വിവാദം എൽഡിഎഫ് തന്ത്രം: ഫാത്തിമ...

Read More >>
പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളെ കുമ്പസരിപ്പിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

Apr 4, 2026 07:41 PM

പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളെ കുമ്പസരിപ്പിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ...

Read More >>
പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി

Apr 4, 2026 06:21 PM

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്, കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

Read More >>
 എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Apr 4, 2026 06:13 PM

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup