---
title: "'അഖിൽ മാരാർക്ക് 6 കോടി കിട്ടി, അത് നൂറ് ശതമാനം ഉറപ്പാണ്'; ആരോപണവുമായി ഷിയാസ് കരീം"
english_title: "'Akhil Marar got 6 crores, it is 100 percent sure'; Shias Karim makes allegations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351522/akhil-marar-got-6-crores-it-is-100-percent-sure-shias-karim-makes-allegations"
published_at: "2026-04-04T14:23:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0d20410e30_Shias_Karim_makes_allegations.jpg"
keywords: []
---

# 'അഖിൽ മാരാർക്ക് 6 കോടി കിട്ടി, അത് നൂറ് ശതമാനം ഉറപ്പാണ്'; ആരോപണവുമായി ഷിയാസ് കരീം

> **Lead Summary:** ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ ഇപ്പോൾ തൃക്കാക്കരയിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. ഇതിനിടെ അഖിലിനെതിരെ ഗുരുതര ആരോപണവുമായി മുൻ ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീം രംഗത്തെത്തിയത് വലിയ ശ്രദ്ധനേടുന്നു. കോടികൾ കൈപ്പറ്റിയാണ് അഖിൽ മാരാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്നാണ് ഷിയാസ് ആരോപിക്കുന്നത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾക്കിടെ ഷിയാസ് ഉന്നയിച്ച ഈ സാമ്പത്തിക ആരോപണം സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

## Article Content

ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ ഇപ്പോൾ തൃക്കാക്കരയിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. ഇതിനിടെ അഖിലിനെതിരെ ഗുരുതര ആരോപണവുമായി മുൻ ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീം രംഗത്തെത്തിയത് വലിയ ശ്രദ്ധനേടുന്നു. കോടികൾ കൈപ്പറ്റിയാണ് അഖിൽ മാരാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്നാണ് ഷിയാസ് ആരോപിക്കുന്നത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾക്കിടെ ഷിയാസ് ഉന്നയിച്ച ഈ സാമ്പത്തിക ആരോപണം സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

''ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് നൂറു ശതമാനം ഉറപ്പാണ്. ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും. കിട്ടിയിട്ടുണ്ടെന്ന് നമുക്ക് അറിയാമല്ലോ. അത് കാലം തെളിയിക്കും. ഉറപ്പാണ്. എനിക്ക് നുണ പറയേണ്ട കാര്യം ഇല്ല. എനിക്കറിയാമത്'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് കരീം പറഞ്ഞത്.

> മുൻപ് രമേശ് പിഷാരടി അഖിൽ മാരാരെക്കുറിച്ചു പറഞ്ഞ ചോദ്യങ്ങൾക്ക് മറുപടിയുമായും ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. "അയാളുടെ കാലമല്ലേ. പിഷാരടി പറഞ്ഞ കാര്യത്തോട് നൂറ് ശതമാനം ഞാന്‍ യോജിക്കുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നെ പറഞ്ഞ് പറഞ്ഞ് മടുത്ത കാര്യമാണ്. ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ പുള്ളി ഉണ്ടായിരുന്നെങ്കിലേ ഓടും കണ്ടം വഴി ഓടും. അഖിൽ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല. ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് പുള്ളിയുടെ വിചാരം", എന്നായിരുന്നു ഷിയാസ് കരീമിന്റെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/351522/akhil-marar-got-6-crores-it-is-100-percent-sure-shias-karim-makes-allegations)