'തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്'- ഹൈക്കോടതി

'തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്'- ഹൈക്കോടതി
Apr 1, 2026 02:27 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com )തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ സമാനമായ പേരുള്ള അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം.

അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുമെന്നും ഇത്തരം നീക്കം തടയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തിൽ അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ഈ നിയമസഭാ തെരഞ്ഞെടുപ്പിലും പല സ്ഥാനാര്‍ത്ഥികള്‍ക്കും ഭീഷണിയായി അപരന്മാര്‍ മത്സര രംഗത്തുണ്ട്. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന്‍റെ സമാനമായ പേരുള്ള നാലു അപരന്മാരാണ് മത്സരിക്കുന്നത്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പികെ ശശി അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും അപരഭീഷണിയുണ്ട്.

ഇത്തരത്തിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാരെ നിര്‍ത്തുന്നത് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ട് നഷ്ടപെടാൻ കാരണമാകുമെന്ന വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.



dummy candidates in elections is an act of killing democracy said highcourt

Next TV

Related Stories
പെരുമ്പാവൂർ ആൾക്കൂട്ടക്കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞു, മോഷണക്കുറ്റം ആരോപിച്ചാണ് തല്ലിക്കൊന്നതെന്ന് പോലീസ്

Apr 1, 2026 05:06 PM

പെരുമ്പാവൂർ ആൾക്കൂട്ടക്കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞു, മോഷണക്കുറ്റം ആരോപിച്ചാണ് തല്ലിക്കൊന്നതെന്ന് പോലീസ്

പെരുമ്പാവൂർ ആൾക്കൂട്ടക്കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞു, മോഷണക്കുറ്റം ആരോപിച്ചാണ് തല്ലിക്കൊന്നതെന്ന്...

Read More >>
'അപരന്മാർ ജനാധിപത്യത്തിന് ഭീഷണി'; തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണമെന്ന് ഹൈക്കോടതി

Apr 1, 2026 04:56 PM

'അപരന്മാർ ജനാധിപത്യത്തിന് ഭീഷണി'; തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണമെന്ന് ഹൈക്കോടതി

'അപരന്മാർ ജനാധിപത്യത്തിന് ഭീഷണി'; തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണമെന്ന്...

Read More >>
നിയമസഭ തിരഞ്ഞെടുപ്പ്: വീട്ടില്‍നിന്ന് 7,562 പേര്‍ വോട്ട് ചെയ്തു

Apr 1, 2026 04:48 PM

നിയമസഭ തിരഞ്ഞെടുപ്പ്: വീട്ടില്‍നിന്ന് 7,562 പേര്‍ വോട്ട് ചെയ്തു

നിയമസഭ തിരഞ്ഞെടുപ്പില്‍ വീട്ടില്‍നിന്ന് 7,562 പേര്‍ വോട്ട് ചെയ്തു...

Read More >>
Top Stories










News Roundup