പൊന്നുരുകി... സംസ്ഥാനത്ത് സ്വർണവില ഉച്ചയോടെ കുറഞ്ഞു, പവന് കുറഞ്ഞത് 440 രൂപ

പൊന്നുരുകി... സംസ്ഥാനത്ത് സ്വർണവില ഉച്ചയോടെ കുറഞ്ഞു, പവന് കുറഞ്ഞത് 440 രൂപ
Mar 31, 2026 02:34 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ഇന്നലെ മൂന്നുതവണ മാറിമറഞ്ഞ സ്വർണവില ഇന്ന് കുറഞ്ഞു. സാധാരണഗതിയിൽ, അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി രാവിലെയാണ് സംസ്ഥാനത്ത് വിലനിലവാരം പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇന്ന് രാവിലെ മാറ്റമുണ്ടാകുന്ന വിലയിൽ ഉച്ചയോടെയാണ് മാറ്റമുണ്ടായത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,09,040 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11265 രൂപയായി.

ഇന്നലെ (തിങ്കളാഴ്ച) രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്കും വൈകീട്ടും കൂടിയിരുന്നു. വ്യാപാരം തുടങ്ങിയപ്പോൾ ഗ്രാമിന് 75 രൂപ കുറഞ്ഞ സ്വർണത്തിന് ഉച്ചയോടെ 90 രൂപയും വൈകീട്ട് 95 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13685 രൂപയും പവന് 1,09,480 രൂപയുമായിരുന്നു വില. ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് ഇന്നലെ കൂടിയത്.

ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് 23ന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.

ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 230 രൂപ വർധിച്ചിരുന്നു. പവന് 1860 രൂപ വർധിച്ച് 1,08600 രൂപയായിരുന്നു വില. ഞായറാഴ്ചയും ഇതേ വിലനിലവാരത്തിലാണ് വിൽപന തുടർന്നത്. ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഇന്ധന പ്രതിസന്ധി സ്വർണ വിപണിയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കിടയാക്കുന്നുണ്ട്. വെള്ളിയാഴ്ച രണ്ടുതവണ സ്വർണവിലയിൽ മാറ്റം ദൃശ്യമായിരുന്നു. രാവിലെ 1,06120 ആയിരുന്ന വില വൈകീട്ട് 1,06760 ആയി വർധിച്ചിരുന്നു.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ| വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21- 1,07,040 രൂപ

മാ‍‌ർച്ച് 22- 1,07,040 രൂപ

മാ‍‌‌ർച്ച് 23- രാവിലെ 1,02,680 രൂപ| ഉച്ചക്ക് 99,480 രൂപ| വൈകീട്ട് 1,01,080 രൂപ| രാത്രി 105080 രൂപ

മാർച്ച് 24- രാവിലെ 1,02,920 രൂപ| ഉച്ചക്ക് 1,04, 800 രൂപ

മാർച്ച് 25- 1,07,560 രൂപ

മാർച്ച് 26- രാവിലെ 1,07,720 രൂപ| വൈകീട്ട് 1,06,000 രൂപ

മാർച്ച് 27- രാവിലെ 1,06,120 രൂപ| വൈകീട്ട് 1,06,760 രൂപ

മാർച്ച് 28- 1,08,600 രൂപ

മാർച്ച് 29- 1,08,600 രൂപ

മാർച്ച് 30- 1,08,000 രൂപ| ഉച്ചക്ക് 1,08,720 രൂപ| വൈകീട്ട് 1,09,480 രൂപ

മാർച്ച് 31- 1,09,480 രൂപ | ഉച്ചക്ക് 1,09,040 രൂപ


gold rate kerala update 31 03 2026

Next TV

Related Stories
'ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്ന് നടക്കുന്നത്, എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്' - വിമർശിച്ച് പി സി ജോർജ്

Mar 31, 2026 03:59 PM

'ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്ന് നടക്കുന്നത്, എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്' - വിമർശിച്ച് പി സി ജോർജ്

എഫ്‌സിആർ‌എ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പി സി...

Read More >>
ചുട്ടുപൊള്ളുന്ന ചൂടിന് ശമനം: കേരളത്തിൽ വേനൽമഴ എത്തുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Mar 31, 2026 02:47 PM

ചുട്ടുപൊള്ളുന്ന ചൂടിന് ശമനം: കേരളത്തിൽ വേനൽമഴ എത്തുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ എത്തുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ...

Read More >>
അമ്മയുമായുള്ള സൗഹൃദം മുതലെടുത്തു; വാടകവീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

Mar 31, 2026 01:59 PM

അമ്മയുമായുള്ള സൗഹൃദം മുതലെടുത്തു; വാടകവീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

അമ്മയുമായുള്ള സൗഹൃദം മുതലെടുത്തു; വാടകവീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യൻ...

Read More >>
'രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു', കോൺഗ്രസ് നേതാവ് കെ.സി അബുവിന് നാക്കുപിഴച്ചു, അണികൾ തിരുത്തി

Mar 31, 2026 12:20 PM

'രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു', കോൺഗ്രസ് നേതാവ് കെ.സി അബുവിന് നാക്കുപിഴച്ചു, അണികൾ തിരുത്തി

'രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു,' കോൺഗ്രസ് നേതാവ് കെ.സിഅബുവിന്...

Read More >>
Top Stories










News Roundup