---
title: "പ്രണയസാഫല്യം; മലയാളികളുടെ പ്രിയതാരം ജനനി അയ്യർ വിവാഹിതയായി; വരൻ സായ് റോഷൻ ശ്യാം"
english_title: "Love success; Malayali's favorite actress Janani Iyer gets married; groom Sai Roshan Shyam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350757/love-success-malayalis-favorite-actress-janani-iyer-gets-married-groom-sai-roshan-shyam"
published_at: "2026-03-31T12:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb76b82edac_groom_Sai_Roshan_Shyam.jpg"
keywords: []
---

# പ്രണയസാഫല്യം; മലയാളികളുടെ പ്രിയതാരം ജനനി അയ്യർ വിവാഹിതയായി; വരൻ സായ് റോഷൻ ശ്യാം

> **Lead Summary:** 'കൂതറ', 'സെവൻത് ഡേ', 'ത്രീ ഡോട്ട്സ്' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ തമിഴ് നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റായ സായ് റോഷൻ ശ്യാമാണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സായ്. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ ജനനി തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചു. 'ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്' എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

## Article Content

'കൂതറ', 'സെവൻത് ഡേ', 'ത്രീ ഡോട്ട്സ്' എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ തമിഴ് നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റായ സായ് റോഷൻ ശ്യാമാണ് വരൻ. വർഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സായ്. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ ജനനി തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചു. 'ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്' എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ത്രീ ഡോട്ടസ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തി. അശോക് സെൽവൻ നായകനായി എത്തിയ തെഗിടി എന്ന സിനിമയാണ് ജനനിയെ കൂടുതൽ പ്രേക്ഷസ്വീകാര്യയാക്കിയത്. ചിത്രത്തിലെ 'വിൺമീൻ' എന്ന ഗാനം വലിയ ഹിറ്റാണ്.

[https://www.instagram.com/jananihere_/?utm_source=ig_embed&ig_rid=bbdb4f0f-0de6-40ab-b6f0-de281d8da558](https://www.instagram.com/jananihere_/?utm_source=ig_embed&ig_rid=bbdb4f0f-0de6-40ab-b6f0-de281d8da558)

### Related Links & Sources
- [Original Story Source](https://moviemax.in/news/350757/love-success-malayalis-favorite-actress-janani-iyer-gets-married-groom-sai-roshan-shyam)