---
title: "'തുടക്കക്കാരാണ്, ഞങ്ങളെ കൊന്നുതള്ളരുത്'; കൈകൂപ്പി അൽ അമീൻ"
english_title: "'We are beginners, don't kill us'; Al Amin folds his hands"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350748/we-are-beginners-dont-kill-us-al-amin-folds-his-hands"
published_at: "2026-03-31T12:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb70c5e5a7d_Al_Amin_folds_his_hands.jpg"
keywords: []
---

# 'തുടക്കക്കാരാണ്, ഞങ്ങളെ കൊന്നുതള്ളരുത്'; കൈകൂപ്പി അൽ അമീൻ

> **Lead Summary:** സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് അൽ അമീൻ. കൗതുകവും നർമ്മവും നിറഞ്ഞ വീഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ അൽ അമീൻ ഇപ്പോൾ വെള്ളിത്തിരയിലും സജീവമാണ്. 'പ്രകമ്പനം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമീൻ, തുടർന്ന് സജിൽ മമ്പാട് സംവിധാനം ചെയ്ത ക്യാമ്പസ് പശ്ചാത്തലത്തിലുള്ള 'ഡർബി' എന്ന സിനിമയിലും പ്രധാന വേഷം കൈകാര്യം ചെയ്തു. മാർച്ച് 27-ന് റിലീസ് ചെയ്ത ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളും നെഗറ്റീവ് കമന്റുകളും ലഭിക്കുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള ഇത്തരം വിമർശനങ്ങളോട് അമീൻ പ്രതികരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

## Article Content

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് അൽ അമീൻ. കൗതുകവും നർമ്മവും നിറഞ്ഞ വീഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ അൽ അമീൻ ഇപ്പോൾ വെള്ളിത്തിരയിലും സജീവമാണ്. 'പ്രകമ്പനം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമീൻ, തുടർന്ന് സജിൽ മമ്പാട് സംവിധാനം ചെയ്ത ക്യാമ്പസ് പശ്ചാത്തലത്തിലുള്ള 'ഡർബി' എന്ന സിനിമയിലും പ്രധാന വേഷം കൈകാര്യം ചെയ്തു. മാർച്ച് 27-ന് റിലീസ് ചെയ്ത ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളും നെഗറ്റീവ് കമന്റുകളും ലഭിക്കുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള ഇത്തരം വിമർശനങ്ങളോട് അമീൻ പ്രതികരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പലരേയും കൊണ്ട് ഫോഴ്സ് ചെയ്ത് നെ​ഗറ്റീവ് പറയിപ്പിക്കുകയാണെന്നും തങ്ങളുടേത് ഒരു കുഞ്ഞ് സിനിമയാണെന്നും അൽ അമീൻ പറയുന്നു. നെ​ഗറ്റീവുകൾ പറഞ്ഞ് തുടക്കകാരാണ് കൊല്ലരുതെന്നും തൊഴുകയ്യുടെ ഇമോജിയോടെ അമീൻ കുറിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സിനിമയോടും കാണിക്കരുതെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

'ഞങ്ങളുടെ ഒരു സിനിമ ഇറങ്ങി ഡര്‍ബി. ചെറിയ ആര്‍ട്ടിസ്റ്റുകളെല്ലാവരും ചേര്‍ന്ന് അഭിനയിച്ച സിനിമയാണ്. വളരെ ചെറിയൊരു പടം. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അത്യാവശ്യം നല്ല പ്രതികരണങ്ങളൊക്കെ കിട്ടി. ഉച്ചയായപ്പോഴേക്കും നെഗറ്റീവ് കമന്‍റുകളും വന്നു, ആളുകള്‍ക്ക് വര്‍ക്കായി കാണില്ലെന്നാണ് കരുതിയത്. പക്ഷേ പേഴ്സണലി പടം നല്ലതായിരുന്നുവെന്ന് പറഞ്ഞ് മെസേജ് വന്നു. 'നെഗറ്റീവ് റിവ്യൂ കേട്ട് പോയതാണ്. പക്ഷേ പടം നല്ല രസമുണ്ടെ'ന്നൊക്കെ പറഞ്ഞു. സിനിമയുമായി അങ്ങോട്ട് യോജിക്കാത്ത രീതിയിലുള്ള നെഗറ്റീവ് റിവ്യൂകള്‍ നമ്മള്‍ കണ്ടു. അതിന്‍റെ പിന്നാമ്പുറം അന്വേഷിച്ച് പോയപ്പോള്‍, 'ബ്രോ ഞങ്ങള്‍ പോസിറ്റീവ് ആണ് പറഞ്ഞത്.

പക്ഷേ അവര്‍ നമ്മളോട് നെഗറ്റീവെ പറയാവൂ' എന്ന് പറഞ്ഞു. അവരെ കൊണ്ട് ഫോഴ്സ് ചെയ്ത് വീഡിയോ എടുപ്പിച്ചെന്ന് അവര്‍ തന്നെ പറയുന്നു, ഞങ്ങള്‍ ഏതാനും ഹൗസ് ഫുള്‍ ഷോയ്ക്ക് പോയിരുന്നു. അടിപൊളി പടമാണെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങളുടെ സിനിമ വലിയൊരു പടമല്ല. പോരായ്മകള്‍ എല്ലാം ഉണ്ട്. പക്ഷേ ഈ കണ്ട നെഗറ്റീവ്സിന് വേണ്ടിയുള്ളതൊന്നും പടത്തിലില്ല. ഞങ്ങളുടെ പോസ്റ്ററിന് പുറത്ത് വേറൊരു പോസ്റ്റര്‍ ഒട്ടിക്കുക. നമുക്കെതിരെ നല്ല ഹേയ്റ്റ് ക്യാമ്പെയ്ന്‍ നടത്തുന്നു. അതെന്തിനാണെന്ന് മനസിലാകുന്നില്ല. നമ്മള്‍ ചെറിയ ആര്‍ട്ടിസ്റ്റുകളാണ്. തുടക്കക്കാരാണ്. ഒരിക്കലും ഇങ്ങനെ ഒരു സിനിമയ്ക്ക് ചെയ്യരുത്. ഇത് പറയണമെന്ന് തോന്നി', എന്നായിരുന്നു അൽ അമീന്റെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/350748/we-are-beginners-dont-kill-us-al-amin-folds-his-hands)