Mar 31, 2026 11:32 AM

(moviemax.in) മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലാകാരനാണ് രമേഷ് പിഷാരടി. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനായ അദ്ദേഹം 'പോസിറ്റീവ്' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. മിമിക്രി രംഗത്തുനിന്ന് എത്തി മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചും സിനിമകൾ സംവിധാനം ചെയ്തും അദ്ദേഹം ബിഗ് സ്ക്രീനിൽ തിളങ്ങി. നിലവിൽ കലാരംഗത്തുനിന്ന് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് താരം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് രമേഷ് പിഷാരടി ഇത്തവണ ജനവിധി തേടുന്നത്.

തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ അരയും തലയും മുറുക്കി രമേഷ് പിഷാരടി മുന്നിൽ തന്നെയുണ്ട്. വോട്ടർന്മാരോട് വോട്ട് അഭ്യർത്ഥിക്കുന്ന, അവരോട് കുശലം പറയുന്ന പിഷാരടിയുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. അക്കൂട്ടത്തിലൊരു വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്. പിഷാരടിയുടെ നാള് ചോദിക്കുന്നൊരു ഉമ്മയുടെ വീഡിയോ ആണിത്. പ്രചാരണത്തിന് പോകുമ്പോൾ ആണ് രമേഷ് പിഷാരടിക്ക് മുന്നിൽ ഉമ്മയെത്തിയത്.

'എന്താ വേണ്ടേ' എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോൾ, 'ഒരാൾക്ക്.. നാള് ചോയിക്ക്ണ്ടേ. അവരിക്ക് അമ്പലത്തിൽ വഴിപാട് ചെയ്യാനാണ്..', എന്നായിരുന്നു ഉമ്മ മറുപടി പറഞ്ഞത്. ഇതിന് സന്തോഷത്തോടെ തന്റെ നാള് വിശാഖം ആണെന്ന് പിഷാരടി മറുപടിയും നൽകുന്നുണ്ട്. ഇതാണ് കേരള സ്റ്റോറി എന്ന് പറഞ്ഞാണ് വീഡിയോ പലരും പങ്കുവച്ചിരിക്കുന്നത്. ഒപ്പം നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.

'ഈ മണ്ണിൽ അത്ര പെട്ടെന്ന് ഒന്നും വിഷം വിതയ്ക്കാൻ കഴിയില്ല. കാരണം ഇവിടുത്തെ മനുഷ്യർ കുറച്ച് സ്പെഷ്യൽ ആണ്, രമേഷ് പിഷാരടി ജയിച്ചു കഴിഞ്ഞു, ഒരു മുസ്ലിം സ്ത്രീ ഹിന്ദു ആയ സുഹൃത്തിനുവേണ്ടി വേറൊരു ഹിന്ദുവിന്റെ നാൾ ചോദിക്കുന്നു. അതും അമ്പലത്തിൽ വഴിപാട് നടത്തുവാൻ. ഇതാണ് കേരളം', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

https://www.instagram.com/rameshpisharodyonline/?utm_source=ig_embed&ig_rid=196656d1-a1ce-4a2c-98a4-32375e977eac


'This is the Kerala Story'; Muslim woman asks Ramesh Pisharody for 'day', to offer offerings at temple! Video goes viral

Next TV

Top Stories










News Roundup