'കിച്ചു പറഞ്ഞതല്ല ഇനി പറയാനുള്ളതാണ് അതിഭീകരം'; രേണു സുധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ്

'കിച്ചു പറഞ്ഞതല്ല ഇനി പറയാനുള്ളതാണ് അതിഭീകരം'; രേണു സുധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ്
Mar 30, 2026 12:59 PM | By Anusree vc

(moviemax.in) കൊല്ലം സുധിയുടെ മകൻ രാഹുൽദാസിന്റെ (കിച്ചു) വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രൂക്ഷവിമർശനവുമായി സന്നദ്ധ പ്രവർത്തകൻ ഫിറോസ് കെ.എച്ച്.ഡി.ഇ.സി രംഗത്ത്. കിച്ചുവും സഹോദരനും താമസിക്കാൻ വേണ്ടി സന്നദ്ധ സംഘടന നിർമ്മിച്ചു നൽകിയ വീട്ടിൽ ഇപ്പോൾ രേണു സുധിയും മാതാപിതാക്കളുമാണ് താമസിക്കുന്നതെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

കിച്ചു തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ചെയ്ത വീഡിയോ വൈറലായതോടെയാണ് ഫിറോസിന്റെ പ്രതികരണം. കുട്ടികൾക്ക് വേണ്ടി പണിത വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. മരിച്ചുപോയ കലാകാരന്റെ മക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണമാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.

ഇനിയും ഒരുപാട് കാര്യങ്ങൾ കിച്ചുവിന് തുറന്നു പറയാനുണ്ടെന്നും ഇനി പറയാനുള്ളതാണ് അതിഭീകരമെന്നും ഫിറോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കിച്ചുവിന്റെ മറുപടി പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോയുമായി രേണു സുധി രംഗത്തെത്തിയിരുന്നു. ഈ വീഡിയോ പങ്കുവച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.

''ഞങ്ങളുടെ ഒരു പൊട്ട തീരുമാനം ആയിരുന്നു ഇവരുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ഒരു വീട്‌ നൽകുക എന്നത്‌. അതുകൊണ്ട്‌ എന്ത്‌ നേടിയെന്ന് ആർക്കും ഇന്നറിയില്ല. ചീത്തപ്പേരു കിട്ടി, മനസമാധാനം പോയി, വർക്കുകൾ കുറഞ്ഞു, കുറേ പേർ കളിയാക്കി, കുറേ പേർ തെറി വിളിച്ചു, ഒന്നു രണ്ടു തവണ പരാതിക്കാരൻ ആയി പോലീസ്‌ സ്റ്റേഷനിൽ കയറി, ഒരുപാട്‌ സൗഹ്യദങ്ങൾ ചാമ്പലായി പോയി, ഫാമിലി ലൈഫിലെ സ്വസ്ഥത വരെ പോയി. ഇനിയും, ഒരുപാട്‌ കാര്യങ്ങൾ കിച്ചുവിനു പറയാനുണ്ട്‌, ഇതുവരെ പറഞ്ഞതല്ല പറയാനുള്ളതാണ് അതിഭീകരം. ഇവരുടെ ഈ കരച്ചിൽ പോലും വെറും നാടകീയതയാണ്. ഇടയ്ക്ക്‌ അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങൾ മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു'', എന്നാണ് ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.



Content Highlight: Feroz makes serious allegations against Renu Sudhi

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup