'ഒരു മാങ്കൂട്ടത്തിലല്ല പാലക്കാട് മണ്ഡലത്തിൽ പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവാണിത്'; ന​ഗരസഭ കൗൺസിലറിനെതിരായ ലൈം​ഗിക പീഡന പരാതിയില്‍ പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍

'ഒരു മാങ്കൂട്ടത്തിലല്ല പാലക്കാട് മണ്ഡലത്തിൽ പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവാണിത്'; ന​ഗരസഭ കൗൺസിലറിനെതിരായ ലൈം​ഗിക പീഡന പരാതിയില്‍ പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍
Mar 27, 2026 05:14 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് ന​ഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈം​ഗിക പീഡന പരാതിയില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവാണിതെന്ന് ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും.

പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്പിയെ നേരിട്ട് കാണുമെന്നും അറസ്റ്റ് വൈകിയാൽ പൊലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. കോൺഗ്രസിന് നാണമുണ്ടോ എന്നും ശോഭ ചോദിച്ചു.

ജോലി വാ​ഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് ന​ഗരസഭയിലെ 24-ാം വാർഡിലെ കോൺ​ഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്ന് യുവതി. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് കേസായി ഒളിവിൽ പോകുകയും ചെയ്തതിന് ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണ്. രാഹുലുമായി ഇപ്പോഴും അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്.

Shobha Surendran responds to sexual harassment complaint against city councilor

Next TV

Related Stories
വടകരയിൽ  സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം

Mar 27, 2026 08:27 PM

വടകരയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം

വടകരയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ...

Read More >>
മെറ്റ നീക്കം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ചു

Mar 27, 2026 08:12 PM

മെറ്റ നീക്കം ചെയ്ത വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ചു

വി ഡി സതീശന്റെ അഭിമുഖത്തിന്റെ ഭാഗം പുനഃസ്ഥാപിച്ച് മെറ്റ....

Read More >>
കേരളത്തിൽ  ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ് കടന്നു

Mar 27, 2026 08:07 PM

കേരളത്തിൽ ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ് കടന്നു

സംസ്ഥാനത്ത് ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ്...

Read More >>
ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം വേണ്ടവർ ഉടൻ അപേക്ഷിക്കണം, അവസാന തീയതി നാളെ

Mar 27, 2026 07:12 PM

ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം വേണ്ടവർ ഉടൻ അപേക്ഷിക്കണം, അവസാന തീയതി നാളെ

ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും, മാറ്റം വേണ്ടവർ ഉടൻ അപേക്ഷിക്കണം, അവസാന തീയതി...

Read More >>
പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി, അധ്യാപകന് 36 വർഷം തടവ്

Mar 27, 2026 06:58 PM

പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി, അധ്യാപകന് 36 വർഷം തടവ്

പത്ത് വയസ്സുകാരനെ പീഡിപ്പിച്ചു, കൊല്ലുമെന്ന് ഭീഷണി, അധ്യാപകന് 36 വർഷം...

Read More >>
Top Stories