'തങ്ങൾ ചേർത്തു പിടിക്കുമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളും'; പി.എം.എ സലാം പരിഹസിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി

'തങ്ങൾ ചേർത്തു പിടിക്കുമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളും'; പി.എം.എ സലാം പരിഹസിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി
Mar 21, 2026 06:11 PM | By VIPIN P V

മലപ്പുറം : ( www.truevisionnews.com ) മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പരിഹസിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി. നാല് പതിറ്റാണ്ടിലേറെയായി സുഖത്തിലും ദുഃഖത്തിലും പാണക്കാട് തങ്ങന്മാരെ ആശ്രയിക്കുന്നവനാണ് താനെന്നും സാദിഖലി ശിഹാബ് തങ്ങൾ ചേർത്തു പിടിക്കുമെന്ന് പറഞ്ഞാൽ അതുൾക്കൊള്ളുന്ന മുസ്ലിം ലീഗുകാരനുമാണെന്നും രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരേ പരസ്യ പ്രതികരണം നടത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പരിഹസിച്ചിരുന്നു. തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞ് തിരിച്ചുപോയെന്നായിരുന്നു സലാമിന്‍റെ പരിഹാസം. സ്ഥാനാര്‍ഥിയുടെ കാര്യത്തിൽ തിരൂരങ്ങാടിയിലെ ഒരു യു.ഡി.എഫ് പ്രവര്‍ത്തകനും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ അബ്ദുറഹ്മാന്‍ രണ്ടത്താണി നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടത്താണി തിരൂരങ്ങാടിയില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ രണ്ടത്താണി പാണക്കാട്ടെത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്‌ലിം ലീഗില്‍ തുടരുമെന്ന് അറിയിക്കുകയുമായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

നാല് പതിറ്റാണ്ടിലേറെയായി സുഖത്തിലും ദുഃഖത്തിലും പാണക്കാട് തങ്ങന്മാരെ ആശ്രയിക്കുന്നവനാണ് ഞാൻ. സാദിഖലി ശിഹാബ് തങ്ങൾ ചേർത്തു പിടിക്കുമെന്നു പറഞ്ഞാൽ അതുൾക്കൊള്ളുന്ന മുസ്ലിം ലീഗുകാരനുമാണ്. ഒലിവുമരത്തിന്റെ ശാന്തിയും ഉണ്ണിയപ്പത്തിന്റെ മധുരിമയും ചേർന്നു നിൽക്കുന്ന കേരളീയ സംസ്കൃതിയുടെ സ്രോതസ്സുകളിലൊരിടമാണിത്.

Abdurahman Randathani posts a Facebook post after PMA mocks Salaam

Next TV

Related Stories
ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും

Mar 21, 2026 07:08 PM

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം...

Read More >>
'ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്റെ ഭാ​ഗം, കോൺ​ഗ്രസ് പാർട്ടിയുടെ സർട്ടിഫിക്കറ്റ് ബിജെപിക്ക് വേണ്ട' - രാജീവ് ചന്ദ്രശേഖർ

Mar 21, 2026 04:57 PM

'ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്റെ ഭാ​ഗം, കോൺ​ഗ്രസ് പാർട്ടിയുടെ സർട്ടിഫിക്കറ്റ് ബിജെപിക്ക് വേണ്ട' - രാജീവ് ചന്ദ്രശേഖർ

കോൺ​ഗ്രസ് വ്യാജവാഗ്ദാനം നൽകുന്ന പാര്‍ട്ടി, ഞങ്ങൾക്കാരുടെയും പിന്തുണ വേണ്ട': രാജീവ്...

Read More >>
ചാവക്കാട് അക്യുപങ്ചര്‍ ചികിത്സക്കിടെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

Mar 21, 2026 04:42 PM

ചാവക്കാട് അക്യുപങ്ചര്‍ ചികിത്സക്കിടെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ചാവക്കാട് അക്യുപങ്ചര്‍ ചികിത്സക്കിടെ യുവതിയുടെ മരണം; ഭര്‍ത്താവ്...

Read More >>
' കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ്‌ പിഷാരടി

Mar 21, 2026 03:35 PM

' കോൺ​ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീൽ, മത്സരിക്കുന്നത് സിനിമക്കാരനായ രമേശ് പിഷാരടിയല്ല കോൺ​ഗ്രസ് പ്രവർത്തകനായ രമേഷ് പിഷാരടിയാണ് ' - രമേശ്‌ പിഷാരടി

'സിനിമക്കാരനായ രമേശ്‌ പിഷാരടിയല്ല, കോൺഗ്രസ്‌ പ്രവർത്തകനായ രമേഷ് പിഷാരടി ആണ് മത്സരിക്കുന്നത്': രമേശ്‌...

Read More >>
ആർക്ക് വേണ്ടി ഇത് ചെയ്തു? പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ

Mar 21, 2026 03:26 PM

ആർക്ക് വേണ്ടി ഇത് ചെയ്തു? പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ

പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ...

Read More >>
Top Stories

News Roundup

News from Regional Network