തിരുവനന്തപുരം: (https://truevisionnews.com/) കോൺഗ്രസിന്റെ 'ഡീൽ' ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്.
കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണെന്നും വ്യാജ വാഗ്ദാനം നൽകുന്ന പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺഗ്രസ് എത്ര മുതലാളിമാരെ സ്ഥാനാർത്ഥിയാക്കുന്നു? ബിജെപി സ്ഥാനാർത്ഥി ദുർബലനാണോ എന്ന് വേണുഗോപാലും സതീശനും ആണോ തീരുമാനിക്കുന്നത്? ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്റെ ഭാഗമാണ്.
കോൺഗ്രസ് പാർട്ടിയുടെ സർട്ടിഫിക്കറ്റ് ബിജെപിക്ക് വേണ്ട. ബിജെപി ജയിച്ചാൽ സിപിഎം കൃപയെന്നാകും കോൺഗ്രസ് വാദം. ഞങ്ങൾക്ക് ആരുടെയും പിന്തുണ വേണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം- ബിജെപി ഡീൽ ഉണ്ടെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്.
Congress is a party that makes false promises, we don't want its support either: RajivChandrasekhar
































