കൈയ്യിലെത്തുക 4000 രൂപ.....! വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ

കൈയ്യിലെത്തുക 4000 രൂപ.....! വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ
Mar 21, 2026 01:51 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.comമാർച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നത്. ഇതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്.

62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.

ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ പെൻഷൻകാർക്ക് ലഭ്യമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി 2,000 രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോൾ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെൻഷനായി നൽകുന്നത്. ഇത് ഒരു കുടിശികയുമില്ലാതെ അതാത് മാസം തന്നെ വിതരണം ചെയ്യുന്നു. നിലവിൽ ഒരു വർഷം ക്ഷേമ പെൻഷൻ വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണ്.

Government to distribute welfare pensions early as a gesture of Vishu

Next TV

Related Stories
ആർക്ക് വേണ്ടി ഇത് ചെയ്തു? പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ

Mar 21, 2026 03:26 PM

ആർക്ക് വേണ്ടി ഇത് ചെയ്തു? പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ പിടിയിൽ

പ്രതാപനെതിരെ തൃശൂർ നഗരത്തിൽ പോസ്റ്റർ ഒട്ടിച്ചവർ...

Read More >>
 'നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്, പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം' - സണ്ണി ജോസഫിന് മറുപടിയുമായി കെ കെ ശൈലജ

Mar 21, 2026 02:20 PM

'നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്, പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം' - സണ്ണി ജോസഫിന് മറുപടിയുമായി കെ കെ ശൈലജ

പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം,പേരാവൂരിൽ മുൻപ് ജയിച്ചയാളാണ് ഞാൻ;സണ്ണി ജോസഫിന് മറുപടിയുമായി കെ കെ...

Read More >>
'ഭവിഷത്ത് നേരിടേണ്ടിവരും';  വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

Mar 21, 2026 01:32 PM

'ഭവിഷത്ത് നേരിടേണ്ടിവരും'; വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി...

Read More >>
ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ

Mar 21, 2026 01:16 PM

ആൺസുഹൃത്ത് ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി; കണ്ണൂർ സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ

തൃശ്ശൂരിൽ യുവതിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീ കൊളുത്തി, ആൺസുഹൃത്ത്...

Read More >>
Top Stories

News Roundup