തൃശ്ശൂർ: ( www.truevisionnews.com ) കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയിൽ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി. കണ്ണൂർ വാവടി വീട്ടിൽ ലീനക്കാണ് പൊള്ളലേറ്റത്.
ലീവിങ് ടുഗതർ ആയി വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് തീ പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിത്. ആൺ സുഹൃത്ത് വിആർ പുരം ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണു എന്ന തമ്പുരാൻ ശരത്ത് പൊലീസ് കസ്റ്റഡിയിൽ.
ശനിയഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു. യുവതിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. ആളൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Young woman's body was set on fire after pouring alcohol on her in Thrissur boyfriend in custody
































