തിരുവനന്തപുരം: ( www.truevisionnews.com )പെരുന്നാൾ കാലത്ത് ഗൾഫ് മേഖലയിൽ നിന്നുളള യാത്രാക്ലേശം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യത്തിന് വിമാന സർവീസുകൾ ഇല്ലാത്തതും ടിക്കറ്റ് നിരക്കിലെ വൻ വർധനവും പ്രവാസികളെ ദുരിതത്തിലാക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ പ്രവാസി കുടുംബങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലെത്തിയാൽ ജോലിസ്ഥലത്തേക്ക് തിരികെ പോകാൻ കഴിയുമോ എന്ന അനിശ്ചിതത്വം പലരെയും യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഇത് പ്രവാസികളുടെ തൊഴിലിനെ ബാധിക്കുമെന്ന ഭയവുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കണമെന്നും പ്രവാസികളുടെ യാത്രാപ്രശ്നങ്ങളിൽ കേന്ദ്രം അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
CM asks Centre to increase flight services




























.jpeg)



