'ജഡ്ജി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്'; വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

 'ജഡ്ജി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തത്'; വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Mar 19, 2026 06:54 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) വാളയാർ ആൾക്കൂട്ട കൊലപാതക കേസിലെ എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തിലുള്ള 8 പ്രതികളും മൂന്നുദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി അറിയിച്ചു.

പ്രതികൾക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ച വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും ജഡ്ജി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നും ഹൈക്കോടതി പറഞ്ഞു.

ഡിസംബർ 17ന് വൈകിട്ടാണ് വാളയാര്‍ അട്ടപ്പള്ളം മതാളികാട് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ അതിക്രൂരമായി നാട്ടുകാര്‍ തല്ലിക്കൊന്നത്. കള്ളന്‍ എന്നാരോപിച്ചായിരുന്നു ആള്‍കൂട്ട മര്‍ദനം. സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഒരു കൂട്ടം യുവാക്കൾ ആൾക്കൂട്ട വിചാരണ നടത്തി. ക്രൂരമായി മർദനമേറ്റ യുവാവ് റോഡിൽ ചോര വാർന്നു കിടന്നത് കണ്ട് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.

പാലക്കാട് കിന്‍ഫ്രയില്‍ ജോലി തേടി എത്തിയ രാംനാരായണ്‍ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയാണ് രാംനാരായണന്‍ നേരിട്ടത്. പിന്നാലെ പ്രതികള്‍ വടി ഉപയോഗിച്ച് റാം നാരായണിന്റെ മുതുകിലും തലയ്ക്കും അടിച്ചു. മുഖത്തും വയറിനും മര്‍ദനമേറ്റു. വാരിയെല്ല് ഒടിഞ്ഞതും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Walayar mob lynching case High Court cancels bail of eight accused

Next TV

Related Stories
വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Mar 19, 2026 08:02 PM

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി...

Read More >>
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു

Mar 19, 2026 07:39 PM

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി...

Read More >>
ഒരു ലക്ഷത്തിന് താഴേക്കോ? സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Mar 19, 2026 06:07 PM

ഒരു ലക്ഷത്തിന് താഴേക്കോ? സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ...

Read More >>
വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

Mar 19, 2026 05:58 PM

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം, മരണം...

Read More >>
നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

Mar 19, 2026 05:20 PM

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക്...

Read More >>
Top Stories