'പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങും'; വി. അബ്ദുറഹ്മാൻ തിരൂരിൽ തന്നെ മത്സരിക്കും

'പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങും'; വി. അബ്ദുറഹ്മാൻ തിരൂരിൽ തന്നെ മത്സരിക്കും
Mar 19, 2026 06:43 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) തിരൂരിൽ തന്നെ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് വി. അബ്ദുറഹ്മാൻ. ജന്മനാട്ടിൽ മത്സരിക്കാൻ എല്ലാവർക്കും താല്പര്യം ഉണ്ടാകുമല്ലോയെന്നും പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. തിരൂർ വികസനത്തിൽ പിന്നോട്ടാണ്. ഇത്തവണ തിരൂരിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

നേരത്തെ ,താനൂരിൽ അബ്ദുറഹ്മാനെ സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രചാരണത്തിന് അബ്ദുറഹ്മാൻ ഇറങ്ങിയിരുന്നില്ല. സിപിഎം ജില്ലാ നേതാക്കള്‍ ഫോണ്‍ വിളിച്ചിട്ടും അദ്ദേഹം സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും വിവരമുണ്ടായിരുന്നു. താനൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അബ്ദുറഹ്മാൻ നേരത്തെ തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. മണ്ഡലത്തിൽ അബ്ദുറഹ്മാൻ അനിവാര്യനാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ താനൂരിൽ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് അബ്ദുറഹ്മാൻ അതൃപ്തി പരസ്യമാക്കിയത്. അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നടന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അവസാനം, തിരൂരിൽ മത്സരിക്കാൻ അബ്ദുറഹ്മാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് മാറ്റം.

അബ്ദുറഹ്മാൻ സ്വതന്ത്രനാണെന്നും എവിടെയാണ് മത്സരിക്കുന്നത് എന്ന് അബ്ദുറഹ്മാൻ തീരുമാനിക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞിരുന്നു. പ്രഖ്യാപിക്കാൻ ബാക്കിയുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും എം.വി ​ഗോവിന്ദൻ.

V. Abdurahman will contest from Tirur itself

Next TV

Related Stories
വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Mar 19, 2026 08:02 PM

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി...

Read More >>
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു

Mar 19, 2026 07:39 PM

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി...

Read More >>
ഒരു ലക്ഷത്തിന് താഴേക്കോ? സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Mar 19, 2026 06:07 PM

ഒരു ലക്ഷത്തിന് താഴേക്കോ? സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ...

Read More >>
വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

Mar 19, 2026 05:58 PM

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം, മരണം...

Read More >>
നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

Mar 19, 2026 05:20 PM

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക്...

Read More >>
Top Stories