Mar 19, 2026 10:21 PM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കി. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചു. ആദ്യഘട്ട പട്ടികയ്ക്ക് പിന്നാലെ നിർണ്ണായകമായ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

  1. കൊച്ചി: മുഹമ്മദ് ഷിയാസ്
  2. നേമം: കെ.എസ്. ശബരീനാഥൻ
  3. ഉദുമ: കെ. നീലകണ്ഠൻ
  4. തൃക്കരിപ്പൂർ: സന്ദീപ് വാര്യർ
  5. കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി
  6. കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ
  7. മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി
  8. പട്ടാമ്പി: ടി.പി. ഷാജി
  9. ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ
  10. കുന്നംകുളം: അജയ് മോഹൻ
  11. വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി
  12. പെരുമ്പാവൂർ: മനോജ് മൂത്തേടൻ
  13. വൈപ്പിൻ: ടോണി ചമ്മണി
  14. തൃപ്പൂണിത്തുറ: ദീപക് ജോയ്
  15. ദേവികുളം: എഫ്. രാജ
  16. ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു
  17. ഇടുക്കി: റോയ് കെ. പൗലോസ്
  18. പീരുമേട്: അഡ്വ. സിറിയക് തോമസ്
  19. ഏറ്റുമാനൂർ: നാട്ടകം സുരേഷ്
  20. കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി
  21. പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
  22. ആലപ്പുഴ: എ.ഡി. തോമസ്
  23. കായംകുളം: എം. ലിജു
  24. ചെങ്ങന്നൂർ: എബി കുര്യാക്കോസ്
  25. പത്തനംതിട്ട, കൊല്ലം ജില്ലകൾ:
  26. റാന്നി: പഴകുളം മധു
  27. ആറന്മുള: അബിൻ വർക്കി
  28. കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
  29. അടൂർ : അഡ്വ. ശാന്തകുമാർ
  30. ചടയമംഗലം: എം.എം. നസീർ
  31. നെയ്യാറ്റിൻകര: എൻ. ശക്തൻ
  32. വർക്കല: വർക്കല കഹാർ
  33. നെടുമങ്ങാട്: മീനങ്കൽ കുമാർ
  34. വാമനപുരം: സുധീർഷാ പാലോട്
  35. കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്
  36. അരുവിക്കര: വി.എസ്. ശിവകുമാർ
  37. പാറശ്ശാല: നെയ്യാറ്റിൻകര സനൽ
  38. കാട്ടാക്കട: എം.ആർ. ബൈജു

സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണെന്ന് എഐസിസി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Congress announces second phase list of candidates for 37 constituencies

Next TV

Top Stories