'പേരാമ്പ്രയിൽ നൂറു ശതമാനം പ്രതീക്ഷ'; പോരാട്ടത്തിനിറങ്ങി ഫാത്തിമ തഹ്‍ലിയ

'പേരാമ്പ്രയിൽ നൂറു ശതമാനം പ്രതീക്ഷ'; പോരാട്ടത്തിനിറങ്ങി ഫാത്തിമ തഹ്‍ലിയ
Mar 17, 2026 10:33 PM | By Roshni Kunhikrishnan

കോഴിക്കോട്:( www.truevisionnews.com ) പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ നൂറു ശതമാനം വിജയപ്രതീക്ഷയുമായാണ് താൻ ജനവിധി തേടുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‍ലിയ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‍ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തഹ്‍ലിയയുടെ പ്രതികരണം. പാർട്ടി ഏൽപ്പിച്ച ഈ വലിയ ദൗത്യത്തെ ഭാഗ്യമായാണ് കാണുന്നതെന്നും അവർ പറഞ്ഞു.

കേരളത്തിലുടനീളം ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ തരംഗത്തിന്റെ പ്രതിഫലനം പേരാമ്പ്രയിൽ പ്രകടമാകുമെന്നും എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തിന് അറുതി വരുത്താൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും തഹ്‍ലിയ അവകാശപ്പെട്ടു. പേരാമ്പ്രയിലെ സ്ത്രീകളും സാധാരണക്കാരും ഉൾപ്പെടെയുള്ള മുഴുവൻ വോട്ടർമാരുടെയും പിന്തുണ തനിക്കുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇടതുകോട്ടയായി അറിയപ്പെടുന്ന പേരാമ്പ്രയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പാർട്ടിയുടെ യുവ നേതാക്കളിൽ പ്രധാനിയായ ഫാത്തിമ തഹ്‍ലിയയെ തന്നെ ലീഗ് നേതൃത്വം മത്സരരംഗത്തിറക്കിയത്.

'One hundred percent hope in Perambra'; Fathima Tahlia joins the fight

Next TV

Related Stories
ബാക്കി സീറ്റുകളിൽ ആര്? കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ; രണ്ടാം പട്ടിക ഉടൻ

Mar 17, 2026 09:59 PM

ബാക്കി സീറ്റുകളിൽ ആര്? കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ; രണ്ടാം പട്ടിക ഉടൻ

കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ; രണ്ടാം പട്ടിക...

Read More >>
'പിഷാരടി കേരളത്തിന്റെ ഓപ്ഷൻ'; സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ

Mar 17, 2026 09:52 PM

'പിഷാരടി കേരളത്തിന്റെ ഓപ്ഷൻ'; സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ

'പിഷാരടി കേരളത്തിന്റെ ഓപ്ഷൻ'; സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ഷാഫി...

Read More >>
'രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല' - കോൺഗ്രസിനെതിരെ സണ്ണി എം. കപിക്കാടിന്റെ പ്രതികരണം

Mar 17, 2026 09:05 PM

'രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല' - കോൺഗ്രസിനെതിരെ സണ്ണി എം. കപിക്കാടിന്റെ പ്രതികരണം

'രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ല' - കോൺഗ്രസിനെതിരെ സണ്ണി എം. കപിക്കാടിന്റെ...

Read More >>
'ബന്ധുത്വമല്ല മാനദണ്ഡം'; ടി.കെ ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം

Mar 17, 2026 08:02 PM

'ബന്ധുത്വമല്ല മാനദണ്ഡം'; ടി.കെ ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം

'ബന്ധുത്വമല്ല മാനദണ്ഡം'; ടി.കെ ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി...

Read More >>
ഏപ്രില്‍ 23ന് പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Mar 17, 2026 06:36 PM

ഏപ്രില്‍ 23ന് പ്രാദേശിക അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ഏപ്രില്‍ 23ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും അവധി...

Read More >>
Top Stories