കണ്ണൂർ: (https://truevisionnews.com/) നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി കോഴിക്കോട് സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് പന്ന്യങ്ങര സ്വദേശി എൻ.പി. അജ്മലിനെയാണ് (34) കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിൽ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 3.760 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു.
എക്‌സൈസ് കമ്മീഷണർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കണ്ണൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അക്ഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരള എടിഎസിന്റെയും കണ്ണൂർ ഡിവിഷൻ സൈബർ വിഭാഗത്തിന്റെയും സാങ്കേതിക സഹായത്തോടെയാണ് പ്രതിയെ വലയിലാക്കിയത്.
അസി. എക്‌സൈസ് ഇൻസ്പെക്ടർ സി.പി. ഷനിൽ കുമാർ, സന്തോഷ് തൂണോളി, എം.കെ. സന്തോഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. പിടിയിലായ അജ്മലിനെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസെടുത്തു.
Kozhikode native arrested with methamphetamine
































