'യുവതീപ്രവേശനത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്, നടപ്പിലാക്കാൻ ശ്രമിച്ചത് സുപ്രീംകോടതിയുടെ തീരുമാനത്തെ' - എംഎ ബേബി

'യുവതീപ്രവേശനത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ട്, നടപ്പിലാക്കാൻ ശ്രമിച്ചത് സുപ്രീംകോടതിയുടെ തീരുമാനത്തെ' - എംഎ ബേബി
Mar 14, 2026 01:12 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല യുവതീപ്രവേശനത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും എന്നാൽ അതുതന്നെയാകണം സർക്കാർ നടപ്പിലാക്കേണ്ടതെന്ന ശാഠ്യമില്ലെന്നും സിപിഎം ജനറൽസെക്രട്ടറി എംഎ ബേബി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയാൻ കഴിയുന്ന പണ്ഡിതന്മാരും സാമൂഹികപരിഷ്‌കർത്താക്കളുമടങ്ങുന്ന വിദ‌ഗ്‌ദ്ധസംഘത്തിന്റെ നിർദേശമനുസരിച്ചാകും പാർട്ടി തീരുമാനമെടുക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.

'ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അഭിപ്രായമുണ്ടാകും. എന്നാൽ എല്ലാ ഘടകങ്ങളെയും കണക്കിലെടുത്തുകൊണ്ട് സമൂഹത്തിൽ പൊതുവായൊരു അഭിപ്രായ സമന്വയമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടാണ് ഇത്തരം വിഷയങ്ങളിൽ പാർട്ടികൾ പ്രതികരിക്കേണ്ടത്. ഭരണഘടനയിൽ പറയുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ പേരിൽ സാമൂഹികസംഘർഷങ്ങൾ ഉണ്ടാകാൻ പാടില്ല'- എംഎ ബേബി പറഞ്ഞു.

നിലപാടിൽ വെള്ളം ചേർക്കുകയാണെന്ന് മാദ്ധ്യമങ്ങൾക്ക് വേണമെങ്കിൽ പറയാം. പക്ഷേ, ഇടതുപക്ഷ ജനാധിപത്യമുന്നണി നടപ്പിലാക്കാൻ ശ്രമിച്ചത് സുപ്രീംകോടതിയുടെ തീരുമാനമായിരുന്നു. ആ തീരുമാനത്തെ സ്വാഗതം ചെയ്യാത്തതായി ഒരു രാഷ്‌ട്രീയപാർട്ടിയുമില്ല.

ഇതൊക്കെ നമുക്ക് ഓർമയുള്ളതാണ്. പിന്നീട് പല രാഷ്‌ട്രീയപാർട്ടികളും നിലപാട് മാറ്റുകയായിരുന്നു. ഈ അനുഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുകയാണ്. നിലവിലെ സാമൂഹികാവസ്ഥയുടെ പശ്ചാത്തലത്തിലാകും തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ma baby reacts sabarimala womens entry

Next TV

Related Stories
സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി

Mar 14, 2026 03:19 PM

സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി

സി.സി. മുകുന്ദനെതിരെ നിയമ നടപടി, മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ...

Read More >>
 വടകരയ്ക്കൊപ്പം നാദാപുരവും കുന്നംകുളവും വേണം; യുഡിഎഫിൽ കൂടുതൽ സീറ്റുകൾ ആർഎംപി ആവശ്യപ്പെട്ടതായി കെ.കെ. രമ

Mar 14, 2026 03:10 PM

വടകരയ്ക്കൊപ്പം നാദാപുരവും കുന്നംകുളവും വേണം; യുഡിഎഫിൽ കൂടുതൽ സീറ്റുകൾ ആർഎംപി ആവശ്യപ്പെട്ടതായി കെ.കെ. രമ

കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് ആർ‌എം‌പി; നാദാപുരവും കുന്നംകുളവും ചോദിച്ചെന്ന് കെ കെ...

Read More >>
'കോടിക്കണക്കിന് രൂപ കണ്ട് വളര്‍ന്നവന്‍ ആണ് താന്‍, നക്കാപ്പിച്ച വാങ്ങിച്ച് ജീവിക്കേണ്ട ഗതിവന്നാല്‍ താന്‍ അന്ന് രാഷ്ട്രീയം അവസാനിപ്പിക്കും ' - ഗണേഷ് കുമാര്‍

Mar 14, 2026 02:33 PM

'കോടിക്കണക്കിന് രൂപ കണ്ട് വളര്‍ന്നവന്‍ ആണ് താന്‍, നക്കാപ്പിച്ച വാങ്ങിച്ച് ജീവിക്കേണ്ട ഗതിവന്നാല്‍ താന്‍ അന്ന് രാഷ്ട്രീയം അവസാനിപ്പിക്കും ' - ഗണേഷ് കുമാര്‍

പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ട സംഭവം, വിമര്‍ശനവുമായി മന്ത്രി ഗണേഷ് കുമാര്‍....

Read More >>
ഭക്ഷണശാലകൾക്ക് പൂട്ടുവീഴുന്നു; സ്വിഗ്ഗിയും സൊമാറ്റോയും സ്തംഭനത്തിലേക്ക്; പാചകവാതക ക്ഷാമത്തിൽ വലഞ്ഞ് കേരളം

Mar 14, 2026 02:23 PM

ഭക്ഷണശാലകൾക്ക് പൂട്ടുവീഴുന്നു; സ്വിഗ്ഗിയും സൊമാറ്റോയും സ്തംഭനത്തിലേക്ക്; പാചകവാതക ക്ഷാമത്തിൽ വലഞ്ഞ് കേരളം

സ്വിഗ്ഗിയും സൊമാറ്റോയും സ്തംഭനത്തിലേക്ക്; പാചകവാതക ക്ഷാമത്തിൽ വലഞ്ഞ്...

Read More >>
Top Stories

News Roundup

GCC News