പെരുമ്പാവൂർ:( www.truevisionnews.com ) പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10 മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. സംസ്കാരം പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നടക്കും. 2016 ഏപ്രിൽ 28-നാണ് ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ ജൂൺ 16-ന് അസം സ്വദേശി അമീറുൽ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Mother of Jisha, who was killed in Perumbavoor, passes away
































