പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; കുട്ടിക്ക് സൗജന്യ പഠനവും ചികിത്സയും ഉറപ്പാക്കാൻ കോടതി വിധി

 പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; കുട്ടിക്ക് സൗജന്യ പഠനവും ചികിത്സയും ഉറപ്പാക്കാൻ കോടതി വിധി
Mar 9, 2026 10:52 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com ) പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഹൈക്കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടിക്ക് 21 വയസ്സുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച കോടതി, ശാരീരിക വൈകല്യം കുട്ടിയുടെ ഭാവിയിലെ തൊഴിൽ സാധ്യതകൾക്ക് തടസ്സമാകരുതെന്നും വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, സംഭവത്തിൽ പ്രഥമദൃഷ്ട്യാ ചികിത്സാപ്പിഴവ് നടന്നതായി വിലയിരുത്തുകയും ഉത്തരവാദികളായ ജീവനക്കാർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ ഉത്തരവിടുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറിൽ പരിക്കേറ്റ കൈക്ക് മുറിവിന് മുകളിൽ പ്ലാസ്റ്ററിട്ടതാണ് പഴുപ്പ് വ്യാപിക്കാനും ഒടുവിൽ കൈ നഷ്ടപ്പെടാനും കാരണമായത്. നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ സഹായം അനുവദിച്ചിട്ടുള്ള സർക്കാർ, വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കോടതിയെ അറിയിച്ചു.

Medical malpractice in Palakkad; Court orders to ensure free education and treatment

Next TV

Related Stories
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ അന്തരിച്ചു

Mar 9, 2026 11:13 PM

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ അന്തരിച്ചു

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ...

Read More >>
ഗണേഷ് കുമാറിനെതിരായ ആരോപണം; പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു

Mar 9, 2026 11:06 PM

ഗണേഷ് കുമാറിനെതിരായ ആരോപണം; പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു

ഗണേഷ് കുമാറിനെതിരായ ആരോപണം; പ്രതികരണവുമായി മന്ത്രി ആർ....

Read More >>
പെരുമ്പാവൂരിൽ കാർ വീടിന് മുകളിലേക്ക് മറിഞ്ഞ സംഭവം; സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി

Mar 9, 2026 10:43 PM

പെരുമ്പാവൂരിൽ കാർ വീടിന് മുകളിലേക്ക് മറിഞ്ഞ സംഭവം; സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി

പെരുമ്പാവൂരിൽ കാർ വീടിന് മുകളിലേക്ക് മറിഞ്ഞ സംഭവം; സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ്...

Read More >>
വയനാട് പനമരത്ത് കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം

Mar 9, 2026 10:02 PM

വയനാട് പനമരത്ത് കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം

വയനാട് പനമരത്ത് കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച്...

Read More >>
'മനസ്സ് വിഷമിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു'; മമ്മൂട്ടിക്കെതിരായ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Mar 9, 2026 08:24 PM

'മനസ്സ് വിഷമിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു'; മമ്മൂട്ടിക്കെതിരായ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

'മനസ്സ് വിഷമിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു'; മമ്മൂട്ടിക്കെതിരായ പ്രചാരണത്തിൽ ഖേദം പ്രകടിപ്പിച്ച്...

Read More >>
Top Stories