തിരുവനന്തപുരം: ( www.truevisionnews.com )വയനാട് ടൗൺഷിപ്പ് സന്ദർശിച്ച നടൻ മമ്മൂട്ടിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഖേദം പ്രകടിപ്പിച്ചു. ആരുടെയും ക്ഷണമില്ലാതെ, സ്വന്തം താൽപ്പര്യപ്രകാരം ചെന്നൈയിൽ നിന്ന് കോഴിക്കോട് എത്തിയാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്.
സന്ദർശനവേളയിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന സദുദ്ദേശത്തോടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ, ശരീരത്തിൽ ക്യാമറ വെച്ച് നടന്ന ചിലർ രഹസ്യമായി പകർത്തി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടി അപമാനിച്ചു, ക്ഷുഭിതനായി എന്നിങ്ങനെ മമ്മൂട്ടിക്കെതിരെ നടന്ന വ്യാപക പ്രചാരണം നിർഭാഗ്യകരമാണ്. ഈ സംഭവത്തിൽ മമ്മൂട്ടിക്ക് എന്തെങ്കിലും പ്രയാസമോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൽ പാർട്ടിയുമായി ബന്ധപ്പെട്ടവർക്ക് പങ്കുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ താൻ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നന്മ മാത്രം വിചാരിച്ച് നടത്തിയ ഒരു യാത്രയെ വിവാദമാക്കാൻ ശ്രമിക്കുന്നത് നാടിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'If I have been upset, I apologize publicly'; Chief Minister expresses regret over campaign against Mammootty
































