കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് നാദാപുരത്തിനടുത്ത് കുറുവന്തേരിയിൽ ചെങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവറും ഇതര സംസ്ഥാന തൊഴിലാളിയും ക്യാബിനിൽ കുടുങ്ങി. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് ആറുമണിയോടെ വളയം കുറുവന്തേരി റോഡിലാണ് ലോറി അപകടത്തിൽപെട്ടത്. ഇരുന്നൂറിൽ അധികം ചെങ്കൽ കഷ്ണങ്ങളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. ലോറി എവിടെനിന്ന് എത്തിയെന്നും അപകടത്തിൽപെട്ടത് ആരാണെന്നും വ്യക്തമായിട്ടില്ല.
A lorry carrying red stones lost control and overturned in Kuruvantheri Kozhikode two people were injured
































