മഞ്ചേരിയിൽ യുവാവിന് മർദനം: എംഎൽഎയുടെ മകനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു

മഞ്ചേരിയിൽ യുവാവിന് മർദനം: എംഎൽഎയുടെ മകനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തു
Mar 8, 2026 01:23 PM | By Krishnapriya S R

മലപ്പുറം: (truevisionnews.com) മലപ്പുറം മഞ്ചേരിയിൽ എംഎൽഎക്കെതിരെ ഫേസ്ബുക്കിൽ അസഭ്യമായ രീതിയിൽ കമന്റിട്ട യുവാവിന് നേരെ മർദനം. മഞ്ചേരി എംഎൽഎ യു.എ. ലത്തീഫിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ച മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനാണ് മർദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ മകൻ അമീറിനും സംഘത്തിനുമെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. ഫേസ്ബുക്ക് കമന്റിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. അമീറും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിലവിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. എംഎൽഎയുടെ മകനെ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്.

Police have registered a case against the MLA's son and his gang.

Next TV

Related Stories
എല്ലാം ഒക്കെ; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026 02:33 PM

എല്ലാം ഒക്കെ; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി

കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച്...

Read More >>
 ജോലിക്ക് പോകുന്നതിനിടെ  സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Mar 8, 2026 02:09 PM

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

തൃശൂരിൽ സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരൻ...

Read More >>
പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Mar 8, 2026 02:02 PM

പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ്...

Read More >>
നാദാപുരം ചെക്യാട്  യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Mar 8, 2026 01:53 PM

നാദാപുരം ചെക്യാട് യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories