എല്ലാം ഒക്കെ; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി

എല്ലാം ഒക്കെ; കെ റഫീക്കിനെ വീഡിയോ കോളില്‍ വിളിച്ച് മമ്മൂട്ടി
Mar 8, 2026 02:33 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീക്കിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു.

ഇന്നലെയും ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ മമ്മൂട്ടിയെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

'നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. അതേസമയം തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ടൗണ്‍ഷിപ്പിലേക്ക് എത്തിയെന്നതാണ് പ്രധാനമെന്നായിരുന്നു മന്ത്രി പി രാജീവ് പ്രതികരിച്ചത്.

മമ്മൂട്ടിയെപ്പോലെ മഹാനായ ഒരു നടന്‍ തിരക്കുകള്‍ക്കിടയിലും വയനാട്ടില്‍പ്പോയി അത് കാണണമെന്ന് തോന്നുന്ന മഹത്തായ മാതൃക നമുക്ക് ലോകത്തിന് മുന്നില്‍ കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞില്ലേ. അതല്ലേ പ്രധാനം. പെരുമ്പളം പാലത്തെക്കുറിച്ച് എത്ര മനോഹരമായാണ് അദ്ദേഹം പറഞ്ഞതെന്ന് പി രാജീവ് പറഞ്ഞു.

സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ചിലര്‍ അങ്ങനെ പ്രതികരണം നടത്തി. അതൊന്നുമല്ലല്ലോ. അദ്ദേഹത്തെപ്പോലൊരാള്‍ അവിടെപോയതോടുകൂടി ലോകത്തിന് മുന്നില്‍ പദ്ധതിക്ക് കുറച്ചുകൂടി വിസിബിലിറ്റി വന്നിരിക്കുന്നു. അങ്ങനെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ തോന്നിയതില്‍ മമ്മൂട്ടിയോട് കേരളം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂവെന്ന് വെച്ച് ഉടന്‍ തന്നെ ആക്രമണം എന്നുപറഞ്ഞ് ഇറങ്ങേണ്ടതില്ല', എന്നായിരുന്നു പി രാജീവിനെതിരായ വാക്കുകള്‍.



Mammootty calls KRafeeq on video call

Next TV

Related Stories
പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

Mar 9, 2026 09:25 AM

പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി...

Read More >>
അപകട യാത്ര...! കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം, വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

Mar 9, 2026 08:16 AM

അപകട യാത്ര...! കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം, വിദ്യാർഥി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം, വിദ്യാർഥി മരിച്ചു, മൂന്നുപേർക്ക്...

Read More >>
കോഴിക്കോട് പ്ലസ്ടു വിദ്യാർഥിയെ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി; പെൺകുട്ടിയടക്കം അഞ്ച് പേർക്കെതിരേ കേസ്

Mar 9, 2026 08:11 AM

കോഴിക്കോട് പ്ലസ്ടു വിദ്യാർഥിയെ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി; പെൺകുട്ടിയടക്കം അഞ്ച് പേർക്കെതിരേ കേസ്

കോഴിക്കോട് പ്ലസ്ടു വിദ്യാർഥിയെ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി, പെൺകുട്ടിയടക്കം അഞ്ച് പേർക്കെതിരേ...

Read More >>
 അതിദാരുണം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർ മരിച്ചു

Mar 9, 2026 07:00 AM

അതിദാരുണം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർ മരിച്ചു

നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക്...

Read More >>
Top Stories










News Roundup