യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്
Mar 7, 2026 05:11 PM | By VIPIN P V

കാഞ്ഞങ്ങാട്: ( www.truevisionnews.com ) യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും നഗ്നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. അജാനൂർ കൊളവയൽ സ്വദേശിയായ ഷഹദ് ടി.എ (37) നൽകിയ പരാതിയിലാണ് നടപടി. അഫ്സൽ എന്നയാൾ ഉൾപ്പെടെയുള്ള സംഘത്തിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതി പ്രകാരം മാർച്ച് നാല് ബുധനാഴ്ച രാത്രി 9.45ഓടെ ഇക്ബാൽ ജംഗ്ഷനിൽ വെച്ചാണ് പ്രതിയായ അഫ്സൽ കാറിൽ കയറ്റി ഷഹദിനെ കൊണ്ടുപോയത് എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് രാത്രി 11 മണിയോടെ ഉപ്പളയിൽ എത്തിച്ച ശേഷം മറ്റൊരു കാറിലേക്ക് മാറ്റി കയറ്റി.

ഈ കാറിലുണ്ടായിരുന്ന മറ്റ് നാലുപേരും ചേർന്നാണ് തന്നെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി മർദ്ദിച്ചതെന്ന് ഷഹദ് പരാതിയിൽ പറയുന്നു. ക്രൂരമായ ശാരീരിക മർദനത്തിന് പുറമെ പ്രതികൾ കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്.

youth forced into naked photoshoot case against five

Next TV

Related Stories
കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

Mar 7, 2026 07:14 PM

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ...

Read More >>
തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി, അന്വേഷണം

Mar 7, 2026 05:46 PM

തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി, അന്വേഷണം

തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി,...

Read More >>
തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്; കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ, സുരക്ഷ കർശനമാക്കി പൊലീസ്

Mar 7, 2026 04:39 PM

തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്; കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ, സുരക്ഷ കർശനമാക്കി പൊലീസ്

തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്, മാധ്യമപ്രവർത്തകർ...

Read More >>
ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വഷണം തുടങ്ങി

Mar 7, 2026 04:35 PM

ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വഷണം തുടങ്ങി

ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വഷണം...

Read More >>
Top Stories

News Roundup