തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി, അന്വേഷണം

തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി, അന്വേഷണം
Mar 7, 2026 05:46 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. തലശ്ശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നൽകിയത്. ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്.

കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ച തിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.

ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.

The question paper of the eighth grade was given for the ninth grade annual examination

Next TV

Related Stories
അപൂർവ്വ ശസ്ത്രക്രിയ ഞെട്ടിച്ചു, ചേർത്തലയിൽ 66-കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ

Mar 7, 2026 08:06 PM

അപൂർവ്വ ശസ്ത്രക്രിയ ഞെട്ടിച്ചു, ചേർത്തലയിൽ 66-കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട പുഴുക്കളെ

ചേർത്തലയിൽ 66-കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ഡിറോഫിലേറിയ ഇനത്തിൽ പെട്ട...

Read More >>
കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

Mar 7, 2026 07:14 PM

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ...

Read More >>
യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്

Mar 7, 2026 05:11 PM

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി, കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ...

Read More >>
തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്; കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ, സുരക്ഷ കർശനമാക്കി പൊലീസ്

Mar 7, 2026 04:39 PM

തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്; കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ, സുരക്ഷ കർശനമാക്കി പൊലീസ്

തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്, മാധ്യമപ്രവർത്തകർ...

Read More >>
Top Stories

News Roundup