'സീനിയേഴ്‌സിനെ ബഹുമാനിച്ചില്ല'; എസ്‌എഫ്‌ഐ പ്രവർത്തകനെ എസ്‌എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി

'സീനിയേഴ്‌സിനെ ബഹുമാനിച്ചില്ല'; എസ്‌എഫ്‌ഐ പ്രവർത്തകനെ എസ്‌എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി
Mar 7, 2026 04:08 PM | By VIPIN P V

പത്തനംതിട്ട: എസ്‌എഫ്‌ഐ പ്രവർത്തകനെ എസ്‌എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി. കോന്നി എൻഎസ്‌എസ് കോളേജിലാണ് സംഭവം. ഒന്നാംവർഷ ബിരുദവിദ്യാർത്ഥിയും എസ്‌എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ സോനു സുനിലിനാണ് മർദ്ദനമേറ്റത്. സീനിയേഴ്‌സിനെ ബഹുമാനിച്ചില്ലെന്നുപറഞ്ഞായിരുന്നു മർദ്ദനമെന്നാണ് പരാതി.

ഇരുപതിലധികം പേർ നിലത്തിട്ട് ചവിട്ടുകയായിരുവെന്ന് സോനു പറയുന്നു. തലയ്ക്കും കൈകൾക്കും പരിക്കേറ്റു. കോളേജിൽ റാഗിംഗ് പതിവായിരുന്നുവെന്നും വിദ്യാർത്ഥിയുടെ പരാതിയിലുണ്ട്. സംഭവത്തിൽ കോളേജ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

സംഭവം അറിഞ്ഞിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ പ്രതികരണമെന്നും കുടുംബം പറഞ്ഞു.ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്. കോളേജിലെ സീനിയർ വിദ്യാർത്ഥിയും എസ്‌എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായ ഫിർദൗസും സീനിയർ വിദ്യാർത്ഥിയായ അഭിയാനും ചേർന്നാണ് മർദ്ദിച്ചതെന്നാണ് സോനു പറയുന്നത്.

കൂട്ടമായി ചേർന്നും മർദ്ദിച്ചു. സോനുവിന്റെ കയ്യുടെ ലിഗമെന്റിന് പൊട്ടലുണ്ട്. സംഭവത്തിൽ കുടുംബം പത്തനംതിട്ട എസ്‌പിക്ക് പരാതി നൽകിയിരുന്നു. ഫിർദൗസ്,​ അഭിയാൻ എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Complaint alleging that an SFI activist was beaten up by a group led by an SFI leader

Next TV

Related Stories
തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി, അന്വേഷണം

Mar 7, 2026 05:46 PM

തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി, അന്വേഷണം

തലശ്ശേരിയി ൽ ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പർ, പരീക്ഷ വൈകി,...

Read More >>
യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്

Mar 7, 2026 05:11 PM

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി, കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ...

Read More >>
തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്; കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ, സുരക്ഷ കർശനമാക്കി പൊലീസ്

Mar 7, 2026 04:39 PM

തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്; കൊച്ചിയിൽ മാധ്യമപ്രവർത്തകർ അറസ്റ്റിൽ, സുരക്ഷ കർശനമാക്കി പൊലീസ്

തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തരുത്, മാധ്യമപ്രവർത്തകർ...

Read More >>
ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വഷണം തുടങ്ങി

Mar 7, 2026 04:35 PM

ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വഷണം തുടങ്ങി

ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വഷണം...

Read More >>
Top Stories

News Roundup