'നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാം, എന്നാൽ അവസരം ലഭിച്ചില്ലെങ്കിലും പരാതിയില്ല'- സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

'നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാം, എന്നാൽ അവസരം ലഭിച്ചില്ലെങ്കിലും പരാതിയില്ല'- സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി
Mar 2, 2026 08:24 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ തള്ളാതെ സിനിമാ താരം രമേഷ് പിഷാരടി. നേതൃത്വത്തിൽ നിന്നും ഇതുവരെ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പാർട്ടി നിർദേശിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസ് പാർട്ടിയുടെ പേരിൽ പാലക്കാട് എന്നല്ല എവിടെ മത്സരിക്കാൻ അവസരം ലഭിച്ചാലും അത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാൻ നിർദേശിച്ചാലും ഇല്ലെങ്കിലും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമായിരുന്നു പിഷാരടിയുടെ പ്രതികരണം.

ഈ നിമിഷം വരെ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിൽ നിന്നും ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും തന്റെ പേര് ഉയർന്നുവന്നത് ശ്രദ്ധിച്ചിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത കാലയളവിലും താനൊരു കോൺഗ്രസുകാരനാണ് എന്ന് തുറന്നുപറയാൻ കാണിച്ച ആ നിലപാടിനുള്ള സ്‌നേഹമായിട്ടാകാം തന്റെ പേര് ഉയർന്നുവരുന്നത്. അതൊരു അംഗീകാരമായി കാണുന്നുവെന്നും പിഷാരടി പറഞ്ഞു.

നേതൃത്വം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും പരാതിയില്ല. താനൊരു അച്ചടക്കമുള്ള പ്രവർത്തകനായി പറ്റുന്നോളം മണ്ഡലങ്ങളിൽ പ്രചരണത്തിന് പോകും. നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാം, എന്നാൽ അവസരം ലഭിച്ചില്ലെങ്കിലും പരാതിയില്ലെന്നും രമേഷ് പിഷാരടി ആവർത്തിച്ചു. പാലക്കാടല്ല ഏത് മണ്ഡലമായാലും കൈപ്പത്തി അടയാളത്തിൽ മത്സരിക്കുക എന്നത് മാത്രമാണ് പ്രാധാന്യമുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.

ramesh pisharody response congress candidature palakkad

Next TV

Related Stories
ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ

Mar 2, 2026 07:47 PM

ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി...

Read More >>
ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

Mar 2, 2026 07:38 PM

ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

ഡാറ്റാ ചോർച്ച വിവാദം; സന്ദേശങ്ങളിൽ എന്താണ് തെറ്റെന്ന്...

Read More >>
ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

Mar 2, 2026 07:09 PM

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം;. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകാനാവില്ലെന്ന്...

Read More >>
മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി

Mar 2, 2026 06:49 PM

മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ ജീവനൊടുക്കി

മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജൂസിൽ വിഷം നൽകിയ ശേഷം അച്ഛൻ...

Read More >>
യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ

Mar 2, 2026 06:44 PM

യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ പിടിയിൽ

യുദ്ധ ഭീതിക്കിടെ വിദേശത്തുനിന്ന് മടങ്ങിയ യുവാവ് എംഡിഎംഎയുമായി കരിപ്പൂർ...

Read More >>
ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Mar 2, 2026 06:36 PM

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

GCC News