തിരുവനന്തപുരം:( www.truevisionnews.com ) ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കുടിവെള്ള വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
നിലവിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം മേയർ എന്നിവരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയും നഗരസഭയും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൺട്രോൾ റൂമുകൾ തുറന്നതായും ഓരോ സെക്ഷൻ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
aatukaal Water will reach Pongala without interruption; Special squad and control room ready, says Roshi Augustine
































