കൊച്ചി:( www.truevisionnews.com ) സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നെന്ന ആരോപണത്തിൽ കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി. ജീവനക്കാരുടെ വ്യക്തിഗത ഫോൺ നമ്പറുകളിലേക്ക് പേരുൾപ്പെടെയുള്ള സന്ദേശങ്ങൾ എത്തിയത് എങ്ങനെയെന്നും ഇതിൽ എന്താണ് തെറ്റെന്നും കോടതി ആരാഞ്ഞു.
എന്നാൽ, സന്ദേശത്തിന്റെ ഉള്ളടക്കമല്ല, മറിച്ച് അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചതാണ് പ്രശ്നമെന്ന് ഹർജിക്കാർ വാദിച്ചു. കേരള സ്റ്റേറ്റ് ഐ.ടി മിഷൻ വഴിയാണ് സന്ദേശങ്ങൾ അയച്ചതെന്ന സർക്കാരിന്റെ വിശദീകരണം ഹർജിക്കാർ തള്ളി.
ഐ.ടി മിഷന് ഒരേസമയം ഇത്രയധികം സന്ദേശങ്ങൾ അയക്കാൻ സാങ്കേതികമായി കഴിയില്ലെന്നും ഇതിന് പിന്നിൽ വൻതോതിലുള്ള ഡാറ്റാ കൈമാറ്റം നടന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു. സർക്കാരിന്റെ സത്യവാങ്മൂലത്തിന്മേൽ കോടതി നാളെ വിശദമായ വാദം കേൾക്കും.
Data leak controversy; High Court asks what is wrong with the messages
































