ബലപ്രയോഗം, തലയ്ക്ക് മാരക പരിക്ക്; കോട്ടയം സ്വദേശിനി കൊല്ലപ്പെട്ടത് അതിക്രൂരമായി, വൈറ്റില കൊലപാതകത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 ബലപ്രയോഗം, തലയ്ക്ക് മാരക പരിക്ക്; കോട്ടയം സ്വദേശിനി കൊല്ലപ്പെട്ടത് അതിക്രൂരമായി, വൈറ്റില കൊലപാതകത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Feb 24, 2026 10:25 PM | By Susmitha Surendran

(https://truevisionnews.com/)  വൈറ്റില റെയിൽവേ പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിനിയായ സുധ ബേബി (35) ആയിരുന്നു കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ കൊച്ചി സ്വദേശി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മരണകാരണം ബലപ്രയോഗവും തലയ്ക്കേറ്റ പരിക്കുമാണ്. തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളും മുറിവുകളുമുണ്ട്. മുറിവുകളിൽ നിന്ന് രക്തം അതിശക്തമായി വാർന്നതും മരണത്തിന് കാരണമായെന്ന് പൊലീസ് വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. സുധയും ഷാജിയും കാറിൽ വന്നിറങ്ങുന്നതും പിന്നീട് റെയിൽവേ ട്രാക്കിന് സമീപത്തേക്ക് നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് ഷാജി തനിയെ മടങ്ങുന്നതും, തിരിച്ചു പോകുമ്പോൾ വസ്ത്രങ്ങളിൽ രക്തക്കറ ഉണ്ടായിരുന്നതും പൊലീസ് കണ്ടെത്തി.

മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണാണ് കൊല്ലപ്പെട്ടത് സുധയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. കൊല്ലപ്പെട്ട സുധയും ഷാജിയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നുവെന്നാണ് നിഗമനം. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണെന്നും എറണാകുളം സിറ്റി പൊലീസ് അറിയിച്ചു.

Postmortem report in the Vyttila murder case

Next TV

Related Stories
ഹൈറേഞ്ചിലും വേനൽ കനക്കുന്നു; മൂന്നാറിൽ അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നതായി റിപ്പോർട്ട്

Feb 24, 2026 11:04 PM

ഹൈറേഞ്ചിലും വേനൽ കനക്കുന്നു; മൂന്നാറിൽ അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നതായി റിപ്പോർട്ട്

ഹൈറേഞ്ചിലും വേനൽ കനക്കുന്നു; മൂന്നാറിൽ അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നതായി...

Read More >>
ജനരോഷം ഫലിച്ചു: ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക് ഉത്തരവ് പിൻവലിച്ചു

Feb 24, 2026 09:30 PM

ജനരോഷം ഫലിച്ചു: ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക് ഉത്തരവ് പിൻവലിച്ചു

ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക് ഉത്തരവ്...

Read More >>
ചൂടിനൊപ്പം അൾട്രാവയലറ്റ് രശ്മികളും വില്ലനാകുന്നു...: അതീവ ജാഗ്രതാനിർദ്ദേശം

Feb 24, 2026 08:46 PM

ചൂടിനൊപ്പം അൾട്രാവയലറ്റ് രശ്മികളും വില്ലനാകുന്നു...: അതീവ ജാഗ്രതാനിർദ്ദേശം

ചൂട് , അള്‍ട്രാവയലറ്റ് സൂചിക, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ...

Read More >>
മുഖ്യമന്ത്രിക്ക് ഇഷ്ടം ആക്ഷൻ പടങ്ങൾ! ലാലേട്ടനോട് മനസ്സ് തുറന്ന് പിണറായി വിജയൻ;  'കണ്ടും മിണ്ടിയും ഇരുവറി'ന്‍റെ ടീസർ പുറത്ത്

Feb 24, 2026 08:10 PM

മുഖ്യമന്ത്രിക്ക് ഇഷ്ടം ആക്ഷൻ പടങ്ങൾ! ലാലേട്ടനോട് മനസ്സ് തുറന്ന് പിണറായി വിജയൻ; 'കണ്ടും മിണ്ടിയും ഇരുവറി'ന്‍റെ ടീസർ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനും, മോഹൻലാലും , അഭിമുഖം 'കണ്ടും മിണ്ടിയും ഇരുവറി'ന്‍റെ ടീസർ...

Read More >>
Top Stories

News Roundup