ചൂടിനൊപ്പം അൾട്രാവയലറ്റ് രശ്മികളും വില്ലനാകുന്നു...: അതീവ ജാഗ്രതാനിർദ്ദേശം

ചൂടിനൊപ്പം അൾട്രാവയലറ്റ് രശ്മികളും വില്ലനാകുന്നു...: അതീവ ജാഗ്രതാനിർദ്ദേശം
Feb 24, 2026 08:46 PM | By Susmitha Surendran

(https://truevisionnews.com/)  ജില്ലയില്‍ ചൂടിനൊപ്പം അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊട്ടാരക്കരയില്‍ സ്ഥാപിച്ച അള്‍ട്രാവയലറ്റ് സെന്‍സറില്‍ ഫെബ്രുവരി 23ന് സൂചിക 8 രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഉയര്‍ന്നപ്രദേശങ്ങള്‍, തീരദേശ-ജലാശയ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്:

പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്.

കൃത്യമായ ഇടവേളകളില്‍ ശുദ്ധജലം ദാഹമില്ലെങ്കിലും ശീലമാക്കുക. വീടിന് പുറത്ത് പോകുന്നവര്‍ കുപ്പിവെള്ളം കരുതുക. നിര്‍ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. ഫ്രഷ് ജ്യൂസ്, സംഭാരം, ഓ ആര്‍ എസ് ലായനി തുടങ്ങിയവ ഉപയോഗിക്കാം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക.

പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ വേണം. കൈ ഉള്‍പ്പെടെ പൂര്‍ണമായും മൂടുന്നതരത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ഉചിതം. കുടയോ തൊപ്പിയോ ഉപയോഗിക്കാം.

കെട്ടിട, റോഡ് നിര്‍മാണതൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍, തൊഴിലുറപ്പ്‌ തൊഴിലാളികള്‍, ട്രാഫിക്ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, പോസ്റ്റുമാന്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍, ഇ- കോമേഴ്സ് പാര്‍സല്‍ വിതരണക്കാര്‍, കലക്ഷന്‍ ഏജന്റുമാര്‍, സെയില്‍സ്/മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍കാരണം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം.

പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കാം. വിനോദസഞ്ചാരവേളയില്‍ പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ കുടിവെള്ളം, തണല്‍ ഉറപ്പുവരുത്തണം.

പകല്‍ 11 മുതല്‍ 3 വരെ സമ്മേളനങ്ങള്‍ ഒഴിവാക്കണം .  യാത്രാമധ്യേ വിശ്രമിക്കാം കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ നിര്‍ത്തിയിട്ട വാഹനങ്ങളിലാക്കരുത്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കാം. വെയിലേറ്റതിന് ശേഷം അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വിശ്രമിക്കണം, വൈദ്യസഹായവും തേടണം.


District Disaster Management Authority urges extreme caution over heat, ultraviolet index

Next TV

Related Stories
ഹൈറേഞ്ചിലും വേനൽ കനക്കുന്നു; മൂന്നാറിൽ അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നതായി റിപ്പോർട്ട്

Feb 24, 2026 11:04 PM

ഹൈറേഞ്ചിലും വേനൽ കനക്കുന്നു; മൂന്നാറിൽ അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നതായി റിപ്പോർട്ട്

ഹൈറേഞ്ചിലും വേനൽ കനക്കുന്നു; മൂന്നാറിൽ അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നതായി...

Read More >>
ജനരോഷം ഫലിച്ചു: ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക് ഉത്തരവ് പിൻവലിച്ചു

Feb 24, 2026 09:30 PM

ജനരോഷം ഫലിച്ചു: ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക് ഉത്തരവ് പിൻവലിച്ചു

ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക് ഉത്തരവ്...

Read More >>
മുഖ്യമന്ത്രിക്ക് ഇഷ്ടം ആക്ഷൻ പടങ്ങൾ! ലാലേട്ടനോട് മനസ്സ് തുറന്ന് പിണറായി വിജയൻ;  'കണ്ടും മിണ്ടിയും ഇരുവറി'ന്‍റെ ടീസർ പുറത്ത്

Feb 24, 2026 08:10 PM

മുഖ്യമന്ത്രിക്ക് ഇഷ്ടം ആക്ഷൻ പടങ്ങൾ! ലാലേട്ടനോട് മനസ്സ് തുറന്ന് പിണറായി വിജയൻ; 'കണ്ടും മിണ്ടിയും ഇരുവറി'ന്‍റെ ടീസർ പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനും, മോഹൻലാലും , അഭിമുഖം 'കണ്ടും മിണ്ടിയും ഇരുവറി'ന്‍റെ ടീസർ...

Read More >>
Top Stories










News Roundup