Feb 24, 2026 08:10 PM

തിരുവനന്തപുരം: (https://truevisionnews.com/)  മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒരുമിക്കുന്ന അഭിമുഖം 'കണ്ടും മിണ്ടിയും ഇരുവറി'ന്‍റെ ടീസർ പുറത്ത്. മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള രസകരമായ സിനിമാ സംബന്ധിയായ സംസാരങ്ങളും കേരളത്തിന്റെ വികസന കാര്യങ്ങളും വ്യക്തിപരമായ ചോദ്യങ്ങളുമെല്ലാം ഉൾപ്പെടുന്നതാണ് അഭിമുഖമെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.

മുഖ്യമന്ത്രിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ രജിനീകാന്തിന്‍റേതാണെന്ന് സുഹൃത്ത് വളരെ രഹസ്യമായി തന്നോട് പറഞ്ഞിട്ടുണ്ട്, അതും ആക്ഷൻ സിനിമകൾ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ പൊതുവെ താൻ ആക്ഷൻ പടങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് എന്നാണ് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറയുന്നത്.

ഏതെങ്കിലുമൊരു സിനിമാ സീൻ യഥാർത്ഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അതിന് സാധിച്ചിട്ടുണ്ടോ? എന്നീ ചോദ്യങ്ങളോട് അങ്ങനെ താൻ ശ്രമിക്കാറില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജീവിതത്തിൽ എന്തിന്റെയെങ്കിലും പേരിൽ പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.

അതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി സസ്‌പെൻസിലാണ് ടീസർ ഒതുക്കിവെക്കുന്നത്. താൻ അഭിനയിച്ച ഏതെങ്കിലും ഒരു സിനിമയിലെ ഡയലോഗ് തന്നോട് പറയാൻ ഓർമയുണ്ടോ എന്ന് മോഹൻലാൽ ചോദിക്കുന്നതിനോട് ദാസനും വിജയനും എന്ന് മുഖ്യമന്ത്രി മറുപടി പറയുന്നതും ഇരുവരും പൊട്ടിച്ചിരിക്കുന്നതും ടീസറിൽ കാണാം.

'എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം' എന്ന മോഹൻലാലിന്റെ വാക്കുകളിലൂടെയാണ് ടീസർ അവസാനിക്കുന്നത്. 'രണ്ട് ലെഗസികൾ' എന്ന വിശേഷണത്തോടെയാണ് ടീസർ തുടങ്ങുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി 26ന് റിലീസ് ചെയ്യും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചിരിക്കുന്നത്.

https://www.facebook.com/reel/1996548547594637



PinarayiVijayan and Mohanlal, interview, teaser of 'Kandum Mindiyum Iruvari' out

Next TV

Top Stories










News Roundup