തേങ്ങയിടാനെത്തി, വീട്ടിൽ കയറി കതക് കുറ്റിയിട്ട് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ

തേങ്ങയിടാനെത്തി, വീട്ടിൽ കയറി കതക് കുറ്റിയിട്ട് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ
Feb 24, 2026 05:29 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) വീട്ടമ്മയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. അയിലം സ്വദേശി അജേഷാണ് (45) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

അജേഷ് വീട്ടമ്മയുടെ വീട്ടിൽ തേങ്ങയിടാനെത്തിയതായിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്ന് ബോധ്യമായതോടെ വീട്ടമ്മ വീട്ടിലേക്ക് കയറിയ സമയത്ത് അജേഷ് പിന്നാലെ പോയി. വീട്ടിൽ കയറി കതക് കുറ്റിയിട്ട ശേഷം വീട്ടമ്മയെ കയറി പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. വീട്ടമ്മ കുതറിമാറി കതക് തുറന്ന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷമാണ് അടുത്ത വീട്ടിൽ വിവരമറിയിച്ചത്. പിന്നീട് വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി.

സംഭവത്തിൽ അജേഷിനെതിരെ കേസെടുത്ത പൊലീസ് ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയിൽ നിന്നാണ് പൊക്കിയത്. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ ബിജു, എഎസ്ഐ.ബിനു, സിപിഒമാരായ നജീം, മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

venjaramoodu housewife assault arrest

Next TV

Related Stories
മുത്തച്ഛൻ പ്രായത്തിലും ക്രൂരത.....! പത്തനംതിട്ടയിൽ  11 വയസുകാരിയെ പീഡിപ്പിച്ചു; 71 കാരന് എട്ടുവർഷം കഠിനതടവും പിഴയും

Feb 24, 2026 05:18 PM

മുത്തച്ഛൻ പ്രായത്തിലും ക്രൂരത.....! പത്തനംതിട്ടയിൽ 11 വയസുകാരിയെ പീഡിപ്പിച്ചു; 71 കാരന് എട്ടുവർഷം കഠിനതടവും പിഴയും

11 വയസുകാരിയെ നിരന്തരം പീഡിപ്പിച്ച കേസ്, 71 കാരന് എട്ടുവർഷം കഠിനതടവും ...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ

Feb 24, 2026 04:51 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ

കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച്...

Read More >>
പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ

Feb 24, 2026 04:29 PM

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ്...

Read More >>
Top Stories

News Roundup