തിരുവന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകിക്കൊണ്ട് മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസിന് ചെങ്ങന്നൂരിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിലെ യാത്രക്കാർക്കും ഇത് വലിയ ഗുണം ചെയ്യും.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് 16329/30 അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലും 22653/54 തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദിൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും തന്റെ തുടർച്ചയായുള്ള ഇടപെടലുകൾ പ്രകാരം സ്റ്റോപ്പ് അനുവദിച്ചിരിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പ്രതികരിച്ചു.
വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ചികിത്സാ ആവശ്യങ്ങൾക്കുമായി ദീർഘദൂര യാത്ര ചെയ്യുന്ന സാധാരണക്കാരായ യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമായിരിക്കുമെന്നും ഈ ആവശ്യങ്ങൾ പലവട്ടം ഉന്നയിച്ചും ബന്ധപ്പെട്ട അധികാരികളുമായി നിരന്തരമായി ഇടപെട്ടും ലഭിച്ച നേട്ടമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Railways allows new stops for three major trains passing through Kerala
































