മുത്തച്ഛൻ പ്രായത്തിലും ക്രൂരത.....! പത്തനംതിട്ടയിൽ 11 വയസുകാരിയെ പീഡിപ്പിച്ചു; 71 കാരന് എട്ടുവർഷം കഠിനതടവും പിഴയും

മുത്തച്ഛൻ പ്രായത്തിലും ക്രൂരത.....! പത്തനംതിട്ടയിൽ  11 വയസുകാരിയെ പീഡിപ്പിച്ചു; 71 കാരന് എട്ടുവർഷം കഠിനതടവും പിഴയും
Feb 24, 2026 05:18 PM | By Susmitha Surendran

പത്തനംതിട്ട:(https://truevisionnews.com/)  11 വയസ്സുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ 71-കാരന് എട്ടുവർഷം കഠിനതടവ് വിധിച്ചു. അടൂർ കരുവാറ്റ സ്വദേശി വാഴവിളയിൽ വീട്ടിൽ സുന്ദരേശനെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 65,000 രൂപ പിഴയും വിധിച്ചു.

2025 നവംബർ അഞ്ചിന് കേസെടുത്ത് അടുത്ത ദിവസം തന്നെ ഏനാത്ത് പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. ജില്ല പോലീസ് മേധാവി ആർ.ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു.

ഏനാത്ത് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം അഞ്ചു ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി.

Case of repeatedly molesting an 11-year-old girl, 71-year-old sentenced to eight years in rigorous imprisonment and fine

Next TV

Related Stories
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ

Feb 24, 2026 04:51 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ

കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച്...

Read More >>
പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ

Feb 24, 2026 04:29 PM

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ്...

Read More >>
Top Stories

News Roundup