ശ്രദ്ധിച്ചില്ലേൽ പണിപാളും.....! പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂര മീനിൽ ജീവനുള്ള പുഴുക്കളെ കണ്ടതായി പരാതി

ശ്രദ്ധിച്ചില്ലേൽ പണിപാളും.....! പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂര മീനിൽ ജീവനുള്ള പുഴുക്കളെ കണ്ടതായി പരാതി
Feb 24, 2026 03:36 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടതായി പരാതി. പോത്തൻകോട് മേലേ വിള സ്വദേശിനി ദിവ്യ വാങ്ങിയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. വീട്ടിൽ കൊണ്ടുപോയി നോക്കുമ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടതെന്ന് ദിവ്യ പറയുന്നു. ദിവ്യ പോത്തൻകോട് പഞ്ചായത്തിൽ പരാതി നൽകി.

ഇന്ന് രാവിലെ പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂര മത്സ്യത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം കച്ചവടം ചെയ്യരുതെന്ന് നിർദ്ദേശം നൽകി. പുഴുവിനെ കണ്ടെത്തിയ മത്സ്യം പരിശോധനയ്ക്കായി ലബോറട്ടറിലേക്ക് കൊണ്ടുപോയി.

എന്നാൽ ഇതു പുഴുവല്ല എന്നും ഈ ഇനത്തിൽപ്പെട്ട മത്സ്യത്തിൽ സാധാരണ കാണുന്ന ഒരുതരം വിരയാണെന്നും കേടായ മത്സ്യം അല്ല എന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Complaint of finding a worm in a fish bought from Pothencode market

Next TV

Related Stories
മുത്തച്ഛൻ പ്രായത്തിലും ക്രൂരത.....! പത്തനംതിട്ടയിൽ  11 വയസുകാരിയെ പീഡിപ്പിച്ചു; 71 കാരന് എട്ടുവർഷം കഠിനതടവും പിഴയും

Feb 24, 2026 05:18 PM

മുത്തച്ഛൻ പ്രായത്തിലും ക്രൂരത.....! പത്തനംതിട്ടയിൽ 11 വയസുകാരിയെ പീഡിപ്പിച്ചു; 71 കാരന് എട്ടുവർഷം കഠിനതടവും പിഴയും

11 വയസുകാരിയെ നിരന്തരം പീഡിപ്പിച്ച കേസ്, 71 കാരന് എട്ടുവർഷം കഠിനതടവും ...

Read More >>
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ

Feb 24, 2026 04:51 PM

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവെ

കേരളത്തിലൂടെയുള്ള മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച്...

Read More >>
പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ

Feb 24, 2026 04:29 PM

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടർമാർ

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ കുപ്പിയടപ്പ് പുറത്തെടുത്തു; രക്ഷകരായി മഞ്ചേരി മെഡിക്കൽ കോളേജ്...

Read More >>
Top Stories

News Roundup