കൊച്ചി:(truevisionnews.com) വിവാദ ചലച്ചിത്രം 'കേരള സ്റ്റോറി 2'-ന്റെ ട്രെയിലർ താൻ കണ്ടിട്ടില്ലെന്നും ചിത്രം കാണാൻ താല്പര്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സിനിമ നിർമിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അത് ഭരണഘടന നൽകുന്ന ആർട്ടിക്കിൾ 19-ന്റെ ഭാഗമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
നിയമലംഘനങ്ങളുണ്ടെങ്കിൽ അത് തടയേണ്ടത് കോടതിയാണെന്നും ചിത്രം കാണണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എമ്പുരാൻ' പുറത്തിറങ്ങിയപ്പോഴും തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമ പുറത്തിറക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, 'ധുരന്ധർ' നല്ല സിനിമയാണെന്നും താൻ അത് രണ്ടുതവണ കണ്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, 'കേരള സ്റ്റോറി 2'-ന്റെ ടീസറും ട്രെയിലറും പിൻവലിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. സിനിമയെക്കുറിച്ച് പൊതുസമൂഹത്തിൽ ആശങ്കയുണ്ടെന്നും മതേതര മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ചിത്രം കോടതി നേരിട്ട് പരിശോധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Rajeev Chandrasekhar says he hasn't seen the trailer of Kerala Story 2 and doesn't plan to watch the movie
































