ആ രംഗങ്ങൾ ആൽബത്തിൽ നിന്ന് മാറ്റിയത്തിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി

ആ രംഗങ്ങൾ ആൽബത്തിൽ നിന്ന് മാറ്റിയത്തിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി
Feb 24, 2026 12:02 PM | By Anusree vc

( https://moviemax.in/) പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം അഭിനയരംഗത്ത് സജീവമായ ഭാര്യ രേണു സുധി ശ്രദ്ധേയമായ പുതിയ വിശേഷങ്ങളുമായി രംഗത്ത്. നിരവധി ഹ്രസ്വചിത്രങ്ങൾക്കും മ്യൂസിക് വീഡിയോകൾക്കും ശേഷം രേണുവും ഷൺമുഖ ദാസും ഒന്നിച്ച 'മന്ദാരച്ചേല്' എന്ന മ്യൂസിക് ആൽബം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മുണ്ടും ബ്ലൗസും സാരിയുമടക്കം വൈവിധ്യമാർന്ന ലുക്കുകളിൽ രേണു പ്രത്യക്ഷപ്പെടുന്ന ആൽബത്തിലെ ചില രംഗങ്ങളെച്ചൊല്ലി സൈബർ ഇടങ്ങളിൽ വിമർശനങ്ങളും ഉയർന്നിരുന്നു.

ആൽബത്തിലെ ഗ്ലാമറസ് രംഗങ്ങൾക്കെതിരെ ഉയർന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇപ്പോൾ രൂക്ഷമായ ഭാഷയിൽ മറുപടി നൽകുകയാണ് രേണു. തന്റെ കരിയറിലെ പുതിയ ചുവടുവെപ്പിനെ പിന്തുണയ്ക്കുന്നവർക്കൊപ്പം തന്നെ, അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവർക്കും കൃത്യമായ മറുപടി നൽകിക്കൊണ്ട് താരം തന്റെ നിലപാട് വ്യക്തമാക്കി. ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങളും ആൽബത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

'ആ പ്രണയരംഗം ആൽബത്തിനകത്ത് ചേർക്കാൻ പറ്റാത്ത രംഗമായതുകൊണ്ടാണ് പ്രൊമോഷന്‍റെ ഭാഗമായിട്ട് അത് പുറത്തുവിട്ടത്. വെറൊന്നുമല്ല ആൽബത്തില്‍ ഞാന്‍ നാടൻ രീതിയിലുള്ള വേഷങ്ങളാണ് ധരിക്കുന്നത്. ഈ സീനില്‍ അങ്ങനെയല്ല. അതുകൊണ്ടാണ് ആ രംഗങ്ങള്‍ ആൽബത്തില്‍ ഉള്‍പ്പെടുത്താത്തത്. ആല്‍ബത്തെ വിമര്‍ശിക്കുന്നവരോട് പറയാനുള്ളത് ഇത് വെറും അഭിനയം ആണെന്ന് നിങ്ങള്‍ ഓര്‍ക്കണം. സിനിമയില്‍ ഇത്തരം രംഗങ്ങള്‍ കണ്ടാല്‍ വലിയ നടന്‍മാരെയോ നടിമാരെയോ നിങ്ങള്‍ ഇങ്ങനെ മോശം പറയുമോ? എനിക്ക് സിനിമ ചെയ്യാന്‍ തന്നെയാണ് ഇഷ്ടം. സിനിമയില്‍ അവസരം വന്നാല്‍ ഞാൻ ചെയ്യും. സിനിമ മൂന്നെണ്ണം ചെയ്തു. ഒരു സോങ്ങിൽ ലിപ്പ് മൂവ്മെന്റ് ചെയ്യുന്നതും അഭിനയമാണ്. അതുകൊണ്ട് ഇനിയും ആല്‍ബം ചെയ്യും. എന്നെ സംബന്ധിച്ച് ഒരു ആൽബം ആണെങ്കിലും സിനിമ ആണെങ്കിലും ഒരു ചെറിയ റീൽ ആണെങ്കിലും 100% ഡെഡിക്കേഷൻ ചെയ്താണ് ഞാൻ ചെയ്യുന്നത്. ഇതൊക്കെ എന്‍റെ പാഷന്‍ മാത്രമല്ല, വരുമാനം കൂടിയാണ്. ഒരു ദിവസത്തെ ആല്‍ബം ഷൂട്ടിന് 10,000 രൂപക്ക് മുകളില്‍ തുക ലഭിക്കും. ഒരു ആല്‍ബത്തിന് കൂടിപ്പോള്‍ രണ്ട് ദിവസം വരെയൊക്കെ ഷൂട്ട് കാണൂ. ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, ജീവിതക്കാലം മുഴുവന്‍ മറ്റുള്ളവരുടെ സഹായത്താല്‍ ജീവിക്കാന്‍ കഴിയുമോ?'- രേണു ചോദിക്കുന്നു.

അതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ മോശമായി ചിത്രീകരിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയും രേണു കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. 'എനിക്ക് ശാന്തിവിള ദിനേശനുമായി ഒരു ബന്ധവുമില്ല, എനിക്ക് അറിയത്തുപോലുമില്ല. ഇയാൾ എന്തിനാണ് എന്റെ പുറകെ നടക്കുന്നത്? ഇയാളും ഞാനും തമ്മിൽ എന്ത് പ്രായവ്യത്യാസമുണ്ട്? 34 വയസ് മാത്രം പ്രായമുള്ള എന്നെ 'തൈക്കിളവി' എന്ന് വിളിക്കാൻ ഇയാള്‍ക്ക് നാണം ആകുന്നില്ലേ? ഞാന്‍ തിരിച്ച് അപ്പൂപ്പാ എന്ന് വിളിച്ചപ്പോള്‍ എന്‍റെ തന്ത അയാള്‍ ആയിരുന്നെങ്കില്‍, എന്നെ തല്ലിക്കൊന്ന് ജയിലിൽ പോയേന്നെ എന്നാണ് അയാള്‍ പറഞ്ഞത്. അയാളുടെ മകളായിരുന്നെങ്കിൽ കൊല്ലാനേ ഞാൻ പറയൂ. ഇങ്ങനെ ഒരുത്തന്‍റെ മകളായിട്ട് ഞാൻ ജനിക്കരുതെന്നാണ് എന്‍റെ പ്രാർത്ഥന. അയാളുടെ മകളായിട്ട് ജനിക്കുന്നതിലും ഭേദം ഭൂമിയിൽ ജനിക്കാതിരിക്കുന്നതാണ് നല്ലത്'- രേണു പറയുന്നത്.

Content Highlight: Renu Sudhi reveals the reason why those scenes were removed from the album

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News