'ഭർത്താവല്ലാതെ എന്റെ കൂടെ വണ്ടിയിലിരിക്കുമോ?' ; ഓൺ‌ലൈൻ റിപ്പോർട്ടർക്ക് 'ഉർവശി സ്റ്റൈലിൽ' മറുപടി

'ഭർത്താവല്ലാതെ എന്റെ കൂടെ വണ്ടിയിലിരിക്കുമോ?' ; ഓൺ‌ലൈൻ റിപ്പോർട്ടർക്ക് 'ഉർവശി സ്റ്റൈലിൽ' മറുപടി
Feb 24, 2026 12:11 PM | By Anusree vc

( https://moviemax.in/) 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം നേടിയ ഉർവശിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അവാർഡ് നിശ കഴിഞ്ഞ് മടങ്ങവേ താരത്തോട് ഒരു ഓൺലൈൻ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ തകർപ്പൻ മറുപടിയുമാണ് ചർച്ചയായിരിക്കുന്നത്.

പുരസ്‌കാരവുമായി ഭർത്താവിനൊപ്പം കാറിൽ മടങ്ങുകയായിരുന്ന ഉർവശിയോട് കൂടെയുള്ളത് ആരാണെന്ന് റിപ്പോർട്ടർ ചോദിക്കുകയായിരുന്നു. ചോദ്യം കേട്ട പാടെ തന്റെ സ്വഭാവഗുണമായ തഗ് മറുപടിയുമായി താരം രംഗത്തെത്തി. "ഭർത്താവല്ലാതെ എന്റെ കൂടെ വണ്ടിയിൽ കയറി ഇരിക്കുമോ വൃത്തികെട്ട ചെറുക്കാ" എന്നായിരുന്നു ഉർവശിയുടെ മറുപടി. തൊട്ടുപിന്നാലെ, "അവന് ഒരു അടിയുടെ കുറവുണ്ട്" എന്ന് തമാശരൂപേണ പറയുകയും ചെയ്തു. എങ്കിലും എല്ലാവരോടും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞാണ് താരം അവിടെനിന്നും മടങ്ങിയത്.

നേരത്തെ നടൻ ഇന്ദ്രജിത്തും നടി ഗൗരി നന്ദയും ചേർന്നാണ് ഉർവശിക്ക് പുരസ്കാരം സമ്മാനിച്ചത്. ഉർവശിയുടെ ഈ വീഡിയോ ആരാധകർക്കിടയിൽ വലിയ ചിരി പടർത്തുകയാണ്.

ഉർവശി പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി'യാണ്. രസകരമായ രം​ഗങ്ങൾ കോർത്തിണക്കിയ ചിത്രം കോഡിയ്ക്ക് ഏറെ പ്രധാന്യമുള്ളൊരു സിനിമയാണെന്നാണഅ സൂചന. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.

എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : അനിൽ നായർ, സംഗീത സംവിധാനം : കൈലാസ് മേനോൻ,ലിറിക്സ് : ബി ഹരിനാരായണൻ, എഡിറ്റർ: ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിവാൻ അബ്ദുൽ ബഷീർ, ആർട്ട് ഡയറക്ടർ : രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്: കുമാർ എടപ്പാൾ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്‍ണൻ,ടൈറ്റിൽ കാലിഗ്രാഫി: നാരായണ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനിങ്: ജയറാം രാമചന്ദ്രൻ, പി ആർ ഓ: പ്രതീഷ് ശേഖർ ആണ്.



Content Highlight: 'Would you sit in the car with me without your husband?'; Urvashi's reply to an online reporter

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News