കോഴിക്കോട്: (https://truevisionnews.com/) ലഹരിമരുന്ന് കൈവശം വെച്ചുകൊണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ച് യുവാവ്. മേപ്പയൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവാണ് 'മിസ്റ്റർ ബുദ്ധൻ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രകോപനപരമായ വീഡിയോകൾ പങ്കുവെച്ചത്.
ലഹരിവസ്തുക്കൾ കൈവശമുണ്ടെന്നും തന്നെ പിടിക്കാൻ ആർക്കും കഴിയില്ലെന്നുമാണ് ഇയാളുടെ വാദം. എന്നാൽ ചെറുപ്പക്കാരന്റെ അക്കൗണ്ട് നിരീക്ഷണത്തിലുണ്ടെന്നും യുവാവിനെ അറസ്റ്റ് ചെയ്യാൻ പരിമിതിയുണ്ടെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.ഇയാളുടെ പക്കൽ നിന്ന് ലഹരി കണ്ടെടുത്തിട്ടില്ല എന്നതാണ് പരിമിതിയുടെ കാരണം.
വീഡിയോയിൽ കാണിക്കുന്നത് ലഹരിമരുന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. ലഹരി വസ്തുക്കളുമായി കൈയോടെ പിടികൂടാൻ കഴിയാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു.
Challenge of a young man from Kozhikode, helpless exes

































