പൊലീസിനെയും വെറുതെവിടില്ലേ? ഘോഷയാത്രയ്ക്കിടെ റോഡിൽ നൃത്തം ചെയ്തത് ഗതാഗതക്കുരുക്കായി, നിയന്ത്രിക്കാനെത്തിയ എസ്ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്ന് പരാതി

 പൊലീസിനെയും വെറുതെവിടില്ലേ? ഘോഷയാത്രയ്ക്കിടെ റോഡിൽ നൃത്തം ചെയ്തത് ഗതാഗതക്കുരുക്കായി, നിയന്ത്രിക്കാനെത്തിയ എസ്ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്ന് പരാതി
Feb 23, 2026 10:57 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്ന് പരാതി. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറട എസ്ഐ അഭിജിത്തിനാണ് മർദ്ദനമേറ്റത്.

പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജം​ഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ​ഗതാ​ഗതക്കുരുക്കുണ്ടാക്കി.

ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി മർദ്ദിക്കുകയായിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ എസ്ഐയെ മർദ്ദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു.

CPM local secretary allegedly assaulted SI during temple festival

Next TV

Related Stories
ഇനി സ്വല്പം ജയിലിൽ വിശ്രമിയ്ക്കാം....: നിരവധി കേസുകളിൽ പ്രതിയായ കോഴിക്കോട് താമരശ്ശേരി സ്വദേശിക്കെതിരെ കാപ്പ ചുമത്തി

Feb 23, 2026 02:27 PM

ഇനി സ്വല്പം ജയിലിൽ വിശ്രമിയ്ക്കാം....: നിരവധി കേസുകളിൽ പ്രതിയായ കോഴിക്കോട് താമരശ്ശേരി സ്വദേശിക്കെതിരെ കാപ്പ ചുമത്തി

ക്രിമിനല്‍ കേസുകളില്‍ പ്രതി, യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെന്‍ട്രല്‍ ജയിലില്‍...

Read More >>
പശു ഇടിമിന്നലേറ്റ് ചത്തു; തൊഴുത്തിലേക്ക് ഓടിയെത്തിയ കർഷകൻ ഷോക്കേറ്റ് മരിച്ചു

Feb 23, 2026 02:24 PM

പശു ഇടിമിന്നലേറ്റ് ചത്തു; തൊഴുത്തിലേക്ക് ഓടിയെത്തിയ കർഷകൻ ഷോക്കേറ്റ് മരിച്ചു

പശു ഇടിമിന്നലേറ്റ് ചത്തു; തൊഴുത്തിലേക്ക് ഓടിയെത്തിയ കർഷകൻ ഷോക്കേറ്റ്...

Read More >>
മഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Feb 23, 2026 02:12 PM

മഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ...

Read More >>
Top Stories

News Roundup