കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിട അപകടം: 'ഒരാളെ രണ്ട് കാലൊക്കെ മുറിഞ്ഞിട്ടാണ് പുറത്തെടുത്തത്, കെട്ടിടം വീഴുന്നത് കണ്ട് പലരും ഓടി ' - പ്രദേശവാസികൾ

 കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിട അപകടം: 'ഒരാളെ രണ്ട് കാലൊക്കെ മുറിഞ്ഞിട്ടാണ് പുറത്തെടുത്തത്,  കെട്ടിടം വീഴുന്നത് കണ്ട് പലരും ഓടി ' - പ്രദേശവാസികൾ
Feb 23, 2026 01:53 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കെട്ടിടം വളരെ കാലപ്പഴക്കം ചെന്നതാണെന്നും ഒരാളെ രണ്ട് കാലൊക്കെ മുറിഞ്ഞിട്ടാണ് പുറത്തെടുത്തതെന്നും പ്രദേശവാസികൾ പറയുന്നു. കെട്ടിടം വീഴുന്നത് കണ്ട് പലരും ഓടി . 

മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തുവന്ന വിവരം. എന്നാൽ എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് വ്യക്തമല്ല. മൂന്ന് പേരാണ് കെട്ടിടം തകര്‍ന്നു വീണ് മരിച്ചത്.  കിണാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ് എന്നിവരാണ് മരിച്ചത്. ഗാമ ട്രേഡേഴ്സിലെ തൊഴിലാളികളാണ് ഇവര്‍. ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്നത്.

കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. സാധാരണയായി തൊഴിലാളികൾ എല്ലാവരും അവിടെയുണ്ടാകാറുള്ളതെന്നും കെട്ടിടം പൊളിക്കാൻ ഉത്തരവുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. 

പലഭാഗത്തും ബീം പൊട്ടി തൂങ്ങിനിൽക്കുന്ന നിലയാണ്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ബൈക്കുകളും ഉണ്ട്. ലോഡിങ് തൊഴിലാളികൾ വിശ്രമിക്കാനും മറ്റുമായി ഇരിക്കുന്ന സ്ഥലമാണിത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്.

Accident in Valiyangadi, Kozhikode, when a concrete slab of a building collapsed more update കെട്ടിടം വളരെ കാലപ്പഴക്കം ചെന്നതാണ്

Next TV

Related Stories
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

Feb 23, 2026 06:35 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം, മരണം...

Read More >>
കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്

Feb 23, 2026 05:52 PM

കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്

വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം, കേസെടുത്ത് കോഴിക്കോട് ടൗൺ...

Read More >>
 പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ

Feb 23, 2026 05:02 PM

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും പിഴയും...

Read More >>
വോട്ട് ഗുരുവായൂരിലേക്ക്; മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സുരേഷ് ഗോപിയുടെ ഓഫീസ്

Feb 23, 2026 04:54 PM

വോട്ട് ഗുരുവായൂരിലേക്ക്; മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സുരേഷ് ഗോപിയുടെ ഓഫീസ്

സുരേഷ് ഗോപിയുടെ വോട്ട് ഇപ്പോൾ ഗുരുവായൂരിലേക്ക് മാറിയത് ചർച്ചയാകുന്നു...

Read More >>
'ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

Feb 23, 2026 04:00 PM

'ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

'ഗാന്ധി ദൈവം തമ്പുരാനോ?,ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല, രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി....

Read More >>
Top Stories

News Roundup