---
title: "'ആ കറുത്ത അധ്യായം ഓർക്കാൻ എനിക്ക് ഇഷ്ടമല്ല'; വർഷം മാറിപ്പോയതിലെ വിമർശനങ്ങൾക്ക് രേണു സുധിയുടെ മറുപടി"
english_title: "'I don't like to remember that dark chapter'; Renu Sudhi's response to criticism over the passing of the year"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343756/i-dont-like-to-remember-that-dark-chapter-renu-sudhis-response-to-criticism-over-the-passing-of-the-year"
published_at: "2026-02-23T16:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c2d45cbd3a_I_dont_like_to_remember_that_dark_chapter;_Renu_Sudhis_response_to_criticism_over_the_passing_of_the_year.jpg"
keywords: []
---

# 'ആ കറുത്ത അധ്യായം ഓർക്കാൻ എനിക്ക് ഇഷ്ടമല്ല'; വർഷം മാറിപ്പോയതിലെ വിമർശനങ്ങൾക്ക് രേണു സുധിയുടെ മറുപടി

> **Lead Summary:** കൊല്ലം സുധി മരിച്ച വർഷം തെറ്റായി പറഞ്ഞതിന് രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നിരുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് സുധി മരിച്ചത് 2022-ലാണെന്ന് രേണു സംശയം പ്രകടിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ 2023 ജൂൺ 5-നായിരുന്നു വാഹനാപകടത്തിൽ സുധി മരിച്ചത്.

## Article Content

കൊല്ലം സുധി മരിച്ച വർഷം തെറ്റായി പറഞ്ഞതിന് രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നിരുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് സുധി മരിച്ചത് 2022-ലാണെന്ന് രേണു സംശയം പ്രകടിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ 2023 ജൂൺ 5-നായിരുന്നു വാഹനാപകടത്തിൽ സുധി മരിച്ചത്.

> കൊല്ലം സുധിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന മോശം കമന്റിനോട് പ്രതികരിക്കവെയായിരുന്നു രേണുവിന്റെ പരാമർശം. "ഇതേത് വർഷമാണ്? 2022-ലാണെന്ന് തോന്നുന്നു സുധിച്ചേട്ടൻ മരിച്ചത്. 2026 ആയില്ലേ ഇപ്പോൾ, മരിച്ചവർ അവിടെ സമാധാനമായി ഉറങ്ങട്ടെ" എന്നായിരുന്നു രേണുവിന്റെ വാക്കുകൾ

എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. താനൊരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യമാണ് അതെന്നും ജീവിതത്തിൽ നടന്നിട്ടുള്ള നല്ല കാര്യങ്ങളുടെ ദിവസങ്ങൾ മാത്രമേ ഓർമിക്കേണ്ടതുള്ളൂ എന്നും രേണു പറയുന്നു. ''നമ്മുടെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളിലെ വര്‍ഷങ്ങളല്ലേ ഓര്‍ക്കുന്നത്. ദുരന്തം നടന്ന വര്‍ഷങ്ങളൊന്നും നമ്മള്‍ ഓര്‍ക്കാനിഷ്ടപ്പെടില്ലല്ലോ. അതുകൊണ്ട് അതോര്‍മ്മയില്ല, അതിനുള്ള ഉത്തരം അതാണ്. എന്റെ വേണ്ടപ്പെട്ട ആള്‍ മരിച്ച ദിവസം ഞാനോര്‍ക്കുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. അതേക്കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല'', രേണു പറഞ്ഞു.

''സുധിച്ചേട്ടനെക്കാളും ഒരുപാട് ഉയരങ്ങളില്‍ എത്തി എന്നൊന്നും ഒരിക്കലും പറയരുത്. എവിടെ എത്തിയാലും ആളുടെ താഴെ തന്നെയാണ് ഞാന്‍. അദ്ദേഹം വലിയൊരു കലാകാരനാണ്'', എന്നും ഓൺലൈൻ‍ മാധ്യമങ്ങളുടോ ചോദ്യത്തിന് മറുപടിയായി രേണു വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343756/i-dont-like-to-remember-that-dark-chapter-renu-sudhis-response-to-criticism-over-the-passing-of-the-year)