സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു, കിട്ടിയത് ക്രൂരമർദ്ദനം; കണ്ണൂരിൽ പത്താം ക്ലാസുകാരനെ ചവിട്ടി വീഴ്ത്തി സഹപാഠികൾ, പരാതി നൽകി കുടുംബം

സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു, കിട്ടിയത് ക്രൂരമർദ്ദനം;  കണ്ണൂരിൽ പത്താം ക്ലാസുകാരനെ ചവിട്ടി വീഴ്ത്തി സഹപാഠികൾ, പരാതി നൽകി കുടുംബം
Feb 23, 2026 04:19 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) സഹപാഠിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം. കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി കാഞ്ഞിരോട് സ്വദേശി മുൻസാഫിനാണ് സഹപാഠികളുടെ മർദ്ദനത്തിൽ പരിക്കേറ്റത് .

കണ്ണിനും കൈക്കും പരിക്കേറ്റ മുൻസാഫിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ച നമസ്കാരത്തിനിടെ പള്ളിയിൽവച്ച് സുഹൃത്തിനെ മർദ്ദിക്കുന്നത് തടഞ്ഞതിൻ്റെ പേരിലാണ് മുൻസാഫിന് നേരെ അക്രമം നടന്നത്.

പള്ളിയിൽ നിന്ന് മടങ്ങുന്ന വഴി ബസിൽ വച്ചും തുടർന്ന് സ്കൂളിൽ നിന്നും പത്തംഗ സംഘം വിദ്യാർഥിയെ മർദ്ദിച്ചു. നിലത്ത് പിടിച്ച് തള്ളിയിട്ട ശേഷം ദേഹത്തും മുഖത്തും ചവിട്ടുകയായിരുന്നു.

കടുത്ത ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മുൻസാഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത മർദ്ദനമാണ് മകൻ നേരിട്ടതെന്ന് മുൻസാഫിൻ്റെ കുടുംബം പറഞ്ഞു. സംഭവത്തിൽ മുൻസാഫിൻ്റെ കുടുംബം സ്കൂൾ അധികൃതർക്കും എടക്കാട് പൊലീസിനും പരാതി നൽകി. മുൻസാഫിൽ നിന്ന് മൊഴിയെടുത്ത പൊലീസ് അക്രമം സംബന്ധിച്ച് സിഡബ്ല്യൂസിക്ക് റിപ്പോർട്ട് കൈമാറും.

Class 10th student brutally beaten by classmates in Kannur

Next TV

Related Stories
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

Feb 23, 2026 06:35 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം, മരണം...

Read More >>
കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്

Feb 23, 2026 05:52 PM

കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്

വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം, കേസെടുത്ത് കോഴിക്കോട് ടൗൺ...

Read More >>
 പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ

Feb 23, 2026 05:02 PM

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും പിഴയും...

Read More >>
വോട്ട് ഗുരുവായൂരിലേക്ക്; മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സുരേഷ് ഗോപിയുടെ ഓഫീസ്

Feb 23, 2026 04:54 PM

വോട്ട് ഗുരുവായൂരിലേക്ക്; മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സുരേഷ് ഗോപിയുടെ ഓഫീസ്

സുരേഷ് ഗോപിയുടെ വോട്ട് ഇപ്പോൾ ഗുരുവായൂരിലേക്ക് മാറിയത് ചർച്ചയാകുന്നു...

Read More >>
'ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

Feb 23, 2026 04:00 PM

'ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

'ഗാന്ധി ദൈവം തമ്പുരാനോ?,ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല, രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി....

Read More >>
Top Stories

News Roundup